ഫ്ളോറന്‍സ് ചുഴലിക്കാറ്റിന്റെ ശക്തി ക്ഷയിച്ചു ; ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ കുഞ്ഞുങ്ങളടക്കം 31 പേർ മരിച്ചു
ഫ്ളോറന്‍സ് ചുഴലിക്കാറ്റിന്റെ ശക്തി ക്ഷയിച്ചു. ഇരുകരോളൈനകളിലും വിര്‍ജിനിയയിലും ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ ഇതിനകം കുഞ്ഞുങ്ങളടക്കം 31 പേര്‍ക്കു ജീവഹാനി നേരിട്ടതായി അധികൃതര്‍ അറിയിച്ചു. ചുഴലിക്കാറ്റ് ദുര്‍ബലപ്പെട്ടു സാധാരണ കാറ്റ് മാത്രമായി മാറിയെങ്കിലും കനത്ത മഴയും വെള്ളപ്പൊക്കവും സൃഷ്ടിക്കാന്‍ കാറ്റിന് ഇപ്പോഴും കഴിയുമെന്ന് നോര്‍ത്ത് കരോളൈന ഗവര്‍ണര്‍ റോയി കൂപ്പര്‍ പറഞ്ഞു. നോര്‍ത്ത് കരോളൈനയില്‍ വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചു.
തീരദേശനഗരമായ വില്‍മിംഗ്ടണ്‍ പട്ടണം പ്രളത്തില്‍ ഒറ്റപ്പെട്ടു. കുടിവെള്ളം ഉള്‍പ്പെടെ അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ ജനങ്ങള്‍ ക്യൂ നില്ക്കുന്നു. കിഴക്കന്‍ തീരമേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി രണ്ടു യുദ്ധക്കപ്പലുകള്‍ നിലയുറപ്പിച്ചിട്ടുണ്ടെന്നു നേവി അറിയിച്ചു.
https://www.facebook.com/Malayalivartha