അമേരിക്കയിൽ കടുത്ത ശൈത്യം; 21 പേർ മരണമടഞ്ഞു

അമേരിക്കയിൽ ആർട്ടിക്കിൽ നിന്ന് വഴി മാറി വന്ന 'ധ്രുവ നീര്‍ച്ചുഴി' എന്ന പ്രതിഭാസത്തെ തുടർന്ന് 21 പേർ മരണമടഞ്ഞു. സമീപ കാലത്ത് രേഖപ്പെടുത്തിയതിൽ വച്ച് അമേരിക്കയിൽ ഏറ്റവും കടുത്ത ശൈത്യകാലമാണിത്. അന്റാര്‍ട്ടിക്കിലെക്കാളും കൊടൂരാമായ തണുപ്പാണ‌് അമേരിക്കയിലെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ അനുഭവപ്പെട്ടത‌്. അമേരിക്കയിലെ അയോവ സര്‍വകലാശാലയിലെ വിദ്യാര്‍ഥിനി കഴിഞ്ഞ ദിവസം അതിശൈത്യത്തെ തുടർന്ന് മരിച്ചിരുന്നു. മൈനസ‌് 46 ഡിഗ്രിയാണിവിടെ അനുഭവപ്പെട്ടത‌്.
കനത്ത കാലാവസ്ഥയെത്തുടര്‍ന്ന‌് നിരവധി വിദ്യാലയങ്ങള്‍ക്കും സര്‍വകലാശാലകള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. തപാല്‍ ഇപാടുകള്‍, വിമാന --തീവണ്ടി സര്‍വീസുകളെല്ലാം പൂര്‍ണമായി സ്തംഭിച്ചു. വിസ‌്കോസിനിലും മിച്ചിഗനിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇവിടങ്ങളിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും അടച്ചിട്ടു.
https://www.facebook.com/Malayalivartha


























