കോട്ടയം മണിമലയിൽ കെഎസ്ആർടിസി ബസിന് തീപിടിച്ചു... ഗവിയിലേക്ക് ഉല്ലാസയാത്ര പോയ സ്പെഷ്യൽ സർവീസ് ബസാണ് തീപിടിച്ചത്, ആർക്കും പരുക്കുകളില്ല

മണിമലയിൽ കെഎസ്ആർടിസി ബസിന് തീപിടിച്ചു. പുലർച്ചെ നാല് മണിയോടെയാണ് മണിമലയ്ക്കടുത്ത് പഴയിടത്ത് വച്ച് ബസിന് തീപിടിച്ചത്. മലപ്പുറത്ത് നിന്ന് ഗവിയിലേക്ക് ഉല്ലാസയാത്ര പോയ സ്പെഷ്യൽ സർവീസ് ബസാണ് അഗ്നിക്കിരയായത്.
അപകടത്തിൽ യാത്രക്കാർക്ക് പരിക്കേറ്റിട്ടില്ല.28 യാത്രക്കാർ ബസിലുണ്ടായിരുന്നതായാണ് വിവരം. തീപിടിത്തത്തിൻറെ കാരണം വ്യക്തമല്ല. കാഞ്ഞിരപ്പള്ളി അഗ്നിശമന സേന യൂണിറ്റ് സ്ഥലത്തെത്തിയാണ് തീ കെടുത്തിയത്.
ബസിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് യാത്രക്കാരെ പുറത്തിറക്കിയിരുന്നു. തുടർന്ന് ബസിൻറെ പിൻവശത്ത് നിന്ന് തീപടരുകയായിരുന്നു. അപകടത്തിൽ ബസ് പൂർണമായും കത്തിനശിച്ച നിലയിലായി.
"
https://www.facebook.com/Malayalivartha



























