യൂ എസുമായുള്ള ചർച്ചയിൽ കാര്യമായ പുരോഗതിയെന്ന‌് ചൈന

ഒരു വർഷത്തോളമായി യൂ എസുമായി നീണ്ടു നിൽക്കുന്ന വ്യാപാര തർക്കം പരിഹരിക്കാനുള്ള ചര്‍ച്ചയില്‍ പുരോഗതിയെന്ന് ചൈന.ഇരുരാജ്യങ്ങള്‍ക്കും അംഗീകരിക്കുന്ന തരത്തിലുള്ള കരാര്‍ ഉടന്‍ രൂപപ്പെടുത്തും. വാഷിങ‌്ടണിൽ അമേരിക്കൻ പ്രതിനിധികളുമായി നടന്ന രണ്ടു ദിവസത്തെ ചർച്ച വിജയകരമായിരുന്നെന്ന‌് ചൈനയുടെ വൈസ‌് പ്രീമിയർ ലീ ഹു പറഞ്ഞു. വ്യാപാരത്തര്‍ക്കം പരിഹരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉറപ്പുനല്‍കിയതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ലോകത്തെ ഏറ്റവും മികച്ച രണ്ടു സാമ്പത്തിക ശക്തികളാണ് അമേരിക്കയും ചൈനയും. അതുകൊണ്ട് തന്നെ ഇരുവരും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് പരിഹാരമാകണമെന്ന ആവശ്യമാണ് ചര്‍ച്ചയില്‍ പ്രതിഫലിച്ചത്. എന്നാല്‍, മാര്‍ച്ച് ഒന്നിനകം കരാര്‍ ആയില്ലെങ്കില്‍ 200 ബില്ല്യണ്‍ ഡോളറിന്റെ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം വരെ നികുതി ചുമത്തുമെന്നതാണ് വൈറ്റ് ഹൌസിന്റെ നിലപാട്.
കിം ജോങ് ഉന്നുമായി നടക്കുന്ന ചർച്ചയിൽ ചൈനീസ‌് പ്രസിഡന്റ‌് ഷീ ജിൻ പിങ്ങിനെ സന്ദർശിക്കുമെന്ന‌് ട്രംപ‌് പറഞ്ഞു. 90 ദിവസത്തിനുള്ളില്‍ വ്യാപാരത്തര്‍ക്കത്തിന് ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്തുമെന്ന് ചൈന നേരത്തെ വ്യക്തമാക്കിയിരുന്നു. അര്‍ജന്റീനയില്‍ നടന്ന ഉച്ചകോടിക്കിടെയുള്ള ചര്‍ച്ചയില്‍ ഇറക്കുമതിക്കുള്ള തീരുവ വർധിപ്പിച്ചത് 90 ദിവസത്തേക്കു മരവിപ്പിക്കാൻ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയിരുന്നു.ഇപ്പോൾ ട്രംപുമായുള്ള ചർച്ചയിൽ നിർബന്ധിത സാങ്കേതിക കൈമാറ്റത്തിന്റെയും ബൗദ്ധിക സ്വത്ത‌് സംബന്ധിച്ചുള്ള പ്രശ്നങ്ങളിൽ പരിഹാരം കാണാമെന്ന പ്രതീക്ഷയിലാണ‌് ചൈന.
https://www.facebook.com/Malayalivartha


























