നിക്കോളാസ് മഡ്യുറോയെ പുറത്താക്കുവാനുള്ള സമയമായെന്ന് അമേരിക്ക

വെനസ്വലന്‍ പ്രസിഡണ്ട് നിക്കോളാസ് മഡ്യുറോയെ പുറത്താക്കുവാനുള്ള സമയമായെന്ന് അമേരിക്ക . അമേരിക്കൻ വൈസ് പ്രസിഡണ്ട് മൈക് പെന്‍സാണ് ഇക്കാര്യം പറഞ്ഞത് . ചര്‍ച്ചകള്‍ക്കുള്ള സമയം കഴിഞ്ഞു . ഇനി നടപടിയാണ് വേണ്ടത് - അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ പ്രതിസന്ധിക്കിടയില്‍ പെട്ട് വെനസ്വേലയില്‍ നിന്നും എത്തിയവര്‍ പങ്കെടുത്ത പൊതുറാലിയില്‍ പങ്കെടുക്കവെയായിരുന്നു നിക്കോളാസ് മഡ്യുറോക്കെതിരെ മൈക്ക് പെന്‍സ് ആഞ്ഞടിച്ചത്. ശക്തമായ മര്‍ദനമുറകളാണ് വെനസ്വലക്കാര്‍ കാലങ്ങളായി അനുഭവിക്കുന്നത്. പക്ഷേ ഇപ്പോള്‍ രാജ്യത്ത് എല്ലായിടത്തും പ്രതീക്ഷ വളര്‍ന്നിട്ടുണ്ട്. ജനങ്ങള്‍ അവകാശങ്ങള്‍ക്കുമായി കൈ ഉയര്‍ത്തിത്തുടങ്ങി. ജനാധിപത്യവും ഏകാധിപത്യവും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. സ്വാതന്ത്ര്യം അടുത്തെത്തിക്കഴിഞ്ഞു. ഭരിക്കാന്‍ അധികാരമില്ലാത്ത ഏകാധിപതി നിക്കോളാസ് മദ്യൂറോ സ്ഥാനമൊഴിയണം- അദ്ദേഹം ആഞ്ഞടിച്ചു.
പ്രതിപക്ഷ നേതാവ് യുവാൻ ഗയ്ദോയെ പ്രസിഡണ്ടായി അംഗീകരിക്കണമെന്ന് ലോകരാജ്യങ്ങളോട് അമേരിക്ക ആവശ്യപ്പെടുകയാണ്. വെനസ്വേലയിലെ നല്ലവരായ ജനങ്ങള്‍ക്കൊപ്പം എന്നും ഉണ്ടാകുമെന്നും ഇക്കാര്യം ഇവിടെ പറയണമെന്ന് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ വെനസ്വലയിലേക്ക് സൈന്യത്തെ അയക്കുമോ എന്ന ചോദ്യത്തിന് പ്രസിഡണ്ട് ട്രംപ് മറുപടി നല്‍കിയില്ല. അതിനിടെ നികളസ് മദ്യൂറോ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് രാജ്യത്ത് പ്രതിപക്ഷം നടത്തുന്ന പ്രതിഷേധം ശക്തമായി. മദൂറോയെ അട്ടിമറിക്കാൻ സൈനിക മേധാവികളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് യുവാൻ ഗയ്ദോ അവകാശപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha


























