ട്രംപിന് തിരിച്ചടി ....അമേരിക്കൻ ഉപരോധത്തെ പിന്തള്ളി ഇറാനുമായി ഒത്തുതീർപ്പിനൊരുങ്ങി മൂന്ന് രാഷ്ട്രങ്ങൾ

അമേരിക്കൻ ഉപരോധം കാര്യമാക്കാതെ ഇറാനുമായി ഒത്തുതീർപ്പിനൊരുങ്ങി യൂറോപ്യൻ രാഷ്ട്രങ്ങൾ.ബ്രിട്ടണ്‍, ഫ്രാന്‍സ് ജര്‍മനി എന്നീ രാഷ്ട്രങ്ങളാണ് ഒത്തുതീർപ്പിനൊരുങ്ങിയിരിക്കുന്നത്. ഇൻസ്റ്റക്സ് എന്ന പേരിലാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. അമേരിക്കയുടെ ഉപരോധം കാരണം നഷ്ടം നേരിടുന്ന കമ്പനികളുടെസമ്മർദ്ധത്തെ തുടർന്നാണ് ഒത്തുതീർപ്പിനുള്ള നീക്കമെന്നാണ് ലഭിക്കുന്ന വിവരം.
ഇറാന്‍ വിഷയത്തില്‍ മൂന്ന് രാഷ്ട്രങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയായി. യൂറോപ്യന്‍ കമ്പനികള്‍ക്ക് ഇറാനുമായി വ്യാപാരത്തിന് വാതില്‍ തുറക്കുകയാണ് ഞങ്ങള്‍.അമേരിക്ക ഏകപക്ഷീയമായി പ്രഖ്യാപിച്ച ഇറാന്‍ ഉപരോധം യൂറോപ്യന്‍ കമ്പനികള്‍ക്ക് വലിയ നഷ്ടമുണ്ടാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇറാനുമായി ആലോചിച്ച് അന്തിമ കരാറിലെത്താന്‍ മൂന്ന് രാഷ്ട്രങ്ങളുടെ യോഗത്തില്‍ ധാരണയായി.കൃഷി, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ഇറാനുമായി സഹകരിക്കാനാണ് മൂന്ന് രാഷ്ട്രങ്ങളുടേയും തീരുമാനം.
അതേസമയം, ഇറാന്‍ ഉപരോധത്തെ ദുര്‍ബലമാക്കുന്ന യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ നടപടിയോടുള്ള അമേരിക്കന്‍ പ്രതികരണം ഇതു വരെ പുറത്തുവന്നിട്ടില്ല. അമേരിക്കന്‍ പ്രതികരണം എന്തായിരുന്നാലും സ്വന്തം നലപാടുമായി മുന്നോട്ടു പോകാനുള്ള തയ്യാറെടുപ്പിലാണ് മൂന്ന് രാഷ്ട്രങ്ങളും. തങ്ങളുടേത് വ്യാപാര നിലപാട് എന്നതിനേക്കാള്‍ രാഷ്ട്രീയ സൂചനയാണ് എന്ന ഫ്രഞ്ച് വിദേശകാര്യമന്ത്രിയുടെ വാക്കുകളും ഈ സൂചനയാണ് നല്‍കുന്നത്.
2015ലാണ് ഒബാമ സര്‍ക്കാര്‍ ഇറാനുമായി ആണവകരാറിലേര്‍പ്പെട്ടത്. എന്നാല്‍ ഡോണള്‍ഡ് ട്രംപ് അധികാരത്തിലേറിയതോടെ കരാര്‍ റദ്ദാക്കുകയും ഇറാനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തുകയുമായിരുന്നു. ഇക്കാര്യത്തില്‍ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ങ്ങള്‍ക്കുണ്ടായിരുന്ന നീരസമാണ് ഇപ്പോഴത്തെ പ്രഖ്യാപനത്തിന് പിന്നില്‍.
https://www.facebook.com/Malayalivartha


























