ജിബ്രാൾട്ടനെതിരെയുള്ള യൂറോപ്യൻ യൂണിയന്റെ പരാമർശം കടന്നു കയറ്റമാണെന്ന് ബ്രിട്ടൺ

ജിബ്രാൾട്ടനെതിരെയുള്ള യൂറോപ്യൻ യൂണിയന്റെ പരാമർശത്തിനെതിരെ രൂക്ഷ പ്രതിഷേധവുമായി ബ്രിട്ടൻ. ജിബ്രാള്‍ട്ടര്‍ ബ്രിട്ടന്റെ കോളനിയാണെന്നായിരുന്നു പരാമര്‍ശം. എന്നാലിത് ശരിയല്ലെന്നും ബ്രിട്ടന്‍ കുടുംബത്തിലെ ഒരംഗമാണ് ജിബ്രാള്‍ട്ടറെന്നും അതുകൊണ്ട് തന്നെ ബ്രിട്ടന്റെ പരമാധികാരം ചോദ്യം ചെയ്യാനാകില്ലെന്നും തെരേസ മേയുടെ വക്താവ് വ്യക്തമാക്കി.
ബ്രെക്സിറ്റ് കരാറുമായി സംബന്ധിച്ച യൂറോപ്യന്‍ യൂണിയന്റെ പുതിയ രേഖയിലെ പരാമര്‍ശമാണ് ഇപ്പോഴത്തെ തര്‍ക്കത്തിന് കാരണം. ബ്രിട്ടന്‍ പൗരന്മാർക്ക് യൂറോപ്യന്‍ യൂണിയന്‍ രാഷ്ട്രങ്ങളില്‍ വിസ രഹിത യാത്ര അനുവദിക്കുന്ന യൂറോപ്യന്‍ യൂണിയന്റെ ഉത്തരവിലാണ് വിവാദ പരാമര്‍ശമുള്ളത്.
ബ്രസ്സല്‍സിലെ ബ്രിട്ടന്‍ അംബാസഡര്‍ ടിം ബാരോ ബ്രിട്ടന്റെ പ്രതിഷേധം യൂണിയനെ അറിയിച്ചു. വര്‍ഷങ്ങളായി ജിബ്രാള്‍ട്ടന്റെ പരമാധികാരത്തെ ചൊല്ലി ബ്രിട്ടനും സ്പെയിനും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
അതിര്‍ത്തിയുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ക്ക് പോലും തയ്യാറല്ലെന്നും ബ്രെക്സിറ്റ് വിടുതല്‍ കരാറില്‍ ഉള്‍പ്പെടുത്തിയാല്‍ പോലും അത് സാധ്യമല്ലെന്നുമാണ് ബ്രിട്ടന്റെ നിലപാട്. എന്നാല്‍ ബ്രെക്സിറ്റ് വ്യവസ്ഥകളൊന്നും ജിബ്രാള്‍ട്ടറിന് ബാധകമല്ലെന്നും അത് ഇ.യുവിന്റെ ഭാഗമായി നില നില്‍ക്കുമന്നുമാണ് സ്പെയിന്റെ നിലപാട്.
https://www.facebook.com/Malayalivartha


























