അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട നടന്നതായി റിപ്പോർട്ട്

അമേരിക്കൻ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് യുഎസ് മെകിസ്ക്കന്‍ ബോര്‍ഡ് പ്രൊട്ടക്ഷന്‍ ഏജന്റസ് നടത്തിയതായി യൂ എസ് കസ്റ്റംസ് അധികൃതർ. 57 മില്യന്‍ അമേരിക്കക്കാരെ കൊന്നൊടുക്കുവാന്‍ കഴിവുള്ള 114 കിലോ ഗ്രാം ഫെന്റനില്‍, ഒരു കിലോഗ്രാം ഫെന്റനില്‍ ഗുളികകള്‍, 179 കിലോഗ്രാം മെത്ത് എന്നിവയാണ് അതിര്‍ത്തിയില്‍ നിന്നും പിടികൂടിയിരിക്കുന്നത് .
ഇതുമായി ബന്ധപ്പെട്ട് മെക്‌സിക്കന്‍ നാഷണലിനെ അറസ്റ്റ് ചെയ്തു. ഫാസ്റ്റ് ആന്റ് സെക്വര്‍ ട്രേഡ് പ്രോഗ്രാമിന്റെ ഭാഗമായി നിയമാനുസൃതം അതിര്‍ത്തി കടക്കാന്‍ അനുമതി ലഭിച്ചിട്ടുള്ള ട്രെയ് ലറില്‍ നിന്നാണ് അനധികൃത മയക്കു മരുന്ന് പിടികൂടിയത്.
പിടികൂടിയ ഫെന്റനിലിന് മാത്രം 3.7 മില്യന്‍ ഡോളര്‍ വിലവരുമെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. മെക്‌സിക്കോയില്‍ നിന്നുള്ള വന്‍ മയക്കു മരുന്ന് പിടികൂടിയതോടെ യുഎസ് അതിര്‍ത്തി സംരക്ഷിക്കപ്പെടേണ്ടത് ആവശ്യമാണെന്ന ട്രംപിന്റെ തീരുമാനത്തിന് പിന്തുണ വർദ്ധിച്ചിരിക്കുകയാണ്.
ന്യുയോര്‍ക്കില്‍ നിന്നും 2017 ഓഗസ്റ്റില്‍ 66 കിലോഗ്രാം ഫെന്റനില്‍ പിടിച്ചെടുത്തതാണ് ഇതിനു മുമ്പുള്ള റിക്കാര്‍ഡ്. 85 ശതമാനം അനധികൃത ഫെന്റനില്‍ വരുന്നതു മെക്‌സിക്കോയില്‍ നിന്നാണെന്നാണ് റിപ്പോർട്ട് .
https://www.facebook.com/Malayalivartha


























