ദുരിത ജീവിതം പുറം ലോകത്തെ അറിയിക്കാൻ നിരാഹാരം കിടന്നവരുടെ മൂക്കിലൂടെ ബലമായി ട്യൂബിട്ട് ഭക്ഷണം നൽകുന്നു; അമേരിക്കയിലേയ്ക്ക് അനധികൃതമായി കുടിയേറ്റത്തിനു ശ്രമിച്ചു പിടിയിലായ ഇന്ത്യക്കാരടക്കമുള്ള കുടിയേറ്റക്കാർക്ക് നേരെ ഉദ്യോഗസ്ഥരുടെ അതിക്രമം

വ്യക്തമായ രേഖകളില്ലാതെ അനധികൃതമായി അമേരിക്കയിലേയ്ക്ക് കടക്കാൻ ശ്രമിച്ചതിനെത്തുടർന്ന് പിടിയിലായ ഇന്ത്യക്കാരുൾപ്പടെയുള്ള ആറോളം പേർ ആരംഭിച്ച നിരാഹാരം തകർക്കാൻ അധികൃതരുടെ ശ്രമം. ടെക്സസിലെ പ്രോസസ്സിംഗ് സെന്ററിൽ നിരാഹാരത്തിലിരിക്കുന്ന കുടിയേറ്റക്കാർക്ക് ബലമായി മൂക്കിലൂടെ ട്യൂബിട്ട് ഭക്ഷണം നൽകുകയാണ് ഉദ്യോഗസ്ഥർ. അതേസമയം ഈ രീതിയ്ക്കെതിരെ ഇന്ത്യന്‍ അമേരിക്കന്‍ സംഘടനകള്‍ രംഗത്തു വന്നിട്ടുണ്ട്
എല്‍ പാസോ വഴി കടക്കാന്‍ ശ്രമിച്ച 11 പേരും, മറ്റ് ഡീറ്റെന്‍ഷന്‍ സെന്ററുകളിലമുള്ള നാലു പേരുമാണ് നിരാഹാരം നടത്തുന്നതെന്ന് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ഐ.സി.ഇ) അധികൃതര്‍ പറഞ്ഞു. കോടതി നിര്‍ദേശപ്രകാരമാണ് ഇതില്‍ ആറു പേര്‍ക്ക് ബലമായി ഭക്ഷണം നല്‍കുന്നതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
ഡീറ്റെന്‍ഷന്‍ സെന്ററുകളിലെ മോശമായ അവസ്ഥ, നാടുകടത്തുമെന്ന ആവര്‍ത്തിച്ചുള്ള ഭീഷണി, അഭയത്തിനായി നല്‍കിയ അപേക്ഷയെപ്പറ്റി കൃത്യമായ വിവരം നല്‍കാതിരിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ പുറംലോകത്ത് അറിയിക്കുന്നതിനു വേണ്ടിയാണ് ഇവര്‍ നിരാഹാരം ആരംഭിച്ചത്. നിരാഹരം നടത്തുന്നവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്നും, ആറു മാസം മുമ്പ് രാജ്യത്തിന്റെ തെക്കുഭാഗത്തു കൂടെ പ്രവേശിച്ച് ഇവര്‍ അധികൃതര്‍ക്കു മുന്നില്‍ കീഴടങ്ങി അഭയത്തിന് അപേക്ഷിക്കുകയായിരുന്നുവെന്നും ടെക്‌സാസില്‍ തടങ്കലിലാക്കപ്പെട്ട രണ്ടു പേരുടെ അറ്റോര്‍ണിയായ റൂബി കൗര്‍ പറഞ്ഞു.
പത്തു ദിവസം മുമ്പ് മൂക്കിലൂടെ ഭക്ഷണം നല്‍കാന്‍ ഫെഡറല്‍ ജഡ്ജി ഉത്തരവിടുന്നതു വരെ തന്റെ കക്ഷികള്‍ ഉള്‍പ്പെടെ മിക്കവരെയും ഏകാന്ത മുറികളിലാണ് പാര്‍പ്പിച്ചിരുന്നതെന്നും, പ്രതിഷേധം അവസാനിപ്പിക്കാനുള്ള മാര്‍ഗമായിട്ടാണ് അധികൃതര്‍ ഇതിനെ കണ്ടിരുന്നതെന്നും കൗര്‍ പറഞ്ഞു. എല്‍ പാസോയില്‍ മുപ്പതു പേര്‍ നിരാഹരം നടത്തുന്നുണ്ടെന്ന് സന്നദ്ധ സംഘടനയായ പ്രീഡം പോര്‍ ഇമിഗ്രന്റ്‌സിന്റെ കോ എകസിക്യൂട്ടീവ് ഡയറക്‌റായ ക്രിസ്റ്റീന ഫിയാലോ പറഞ്ഞു. ഐ.സി.ഇ അധികൃതര്‍ പുറത്തു വിട്ട കണക്കുകളേക്കാള്‍ കൂടുതലാണിത്.
https://www.facebook.com/Malayalivartha


























