അമേരിക്കയിൽ പേ ആന്റ് സ്റ്റേ വിസ അഴിമതി നടത്തിയ 130 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

അമേരിക്കയിൽ വ്യാജ യൂണിവേഴ്സിറ്റികളില്‍ രജിസ്റ്റര്‍ ചെയ്ത 130 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. പേ ആന്റ് സ്റ്റേ വിസ അഴിമതി നടത്തിയെന്ന കുറ്റത്തിനാണ് അറസ്റ്റ്.വ്യാജ യൂണിവേഴ്സിറ്റികളില്‍ രജിസ്റ്റര്‍ ചെയ്ത് തട്ടിപ്പ് നടത്തുന്നതിനെയാണ് പേ ആന്റ് സ്റ്റേ എന്നു പറയുന്നത്.
ന്യൂജഴ്സി, അറ്റ്ലാന്റ, ഹൂസ്റ്റണ്‍, മിച്ചിഗണ്‍, കാലിഫോര്‍ണിയ, ലൂസിയാന, നോര്‍ത്ത് കരോലിന, സെന്റ് ലൂയിസ് എന്നിവിടങ്ങളില്‍ നിന്നാണ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായത്.
എന്നാൽ , വ്യാജ യൂണിവേഴ്സിറ്റികളാണെന്ന് അറിയാതെയാണ് വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തതെന്നാണ് വിവരം. അതേസമയം , അമേരിക്കയിൽ സ്റ്റുഡന്റ് വിസാ സ്റ്റാറ്റസില്‍ തുടരുന്നതിനായി വിദ്യാര്‍ത്ഥികള്‍ മനഃപൂര്‍വം ഈ വ്യാജ യൂനിവേഴ്‌സിറ്റികളില്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു എന്നാണ് അധികൃതരുടെ വാദം.
ഇവരെല്ലാവരും ഫാര്‍മിങ്ടണ്‍ അടക്കമുള്ള യൂണിവേഴ്‌സിറ്റികളിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുടിയേറ്റ തട്ടിപ്പുകള്‍ നടത്തുന്നത് കണ്ടെത്തുന്നതിന്റെ ഭാഗമായി ഹോം ലാന്റ് സെക്യൂരിറ്റി വിഭാഗം നടത്തിയ രഹസ്യാന്വേഷണത്തിലാണ് 130 വിദ്യാര്‍ഥികള്‍ അറസ്റ്റിലായത്. കുടിയേറ്റ നിയമലംഘനം നടത്തിയതിനാണ് നടപടി.
https://www.facebook.com/Malayalivartha


























