കൊടും തണുപ്പിൽ കാട്ടിൽപെട്ടുപോയ കുട്ടിയെ രക്ഷിച്ചത് കരടി

അമേരിക്കയിൽ കാണാതായ മൂന്നുവയസുകാരനെ സംരക്ഷിച്ച് കരടി. എന്താ ഞെട്ടില്ലേ ! ഇത് സത്യമാണ് . ഒരു സിനിമയെ വെല്ലുന്ന സംഭവവികാസമാണ് അമേരിക്കയിലെ നോർത്ത് കരോളീന ക്രേവൻ കൗണ്ടിയിലുണ്ടായത് .
ചൊവ്വാഴ്ച പൂജ്യത്തിൽ താഴെ താപനിലയുള്ള കാട്ടിൽ കാണാതായ മൂന്നുവയസുകാരൻ കേസി ലിൻ ഹാത്ത്വേയെ 48 മണിക്കൂർ നടന്ന തിരച്ചിലിനു ശേഷമാണ് കണ്ടെത്തിയത്.
കൊടുംതണുപ്പിൽ ചൂടു പകർന്നു തന്നെ സംരക്ഷിച്ചത് ഒരു കരടിയാണെന്ന് കുട്ടി പറഞ്ഞതായി ക്രേവൻ കൗണ്ടി ഷെരീഫ് ചിപ് ഹഗ്സ് അറിയിച്ചു. കുട്ടിയുടെ വാക്കുകൾ അവന്റെ മാതൃസഹോദരി ബ്രിയന്ന ഹാത്ത്വെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയായിരുന്നു . ദൈവം അവനെ സംരക്ഷിക്കാൻ ഒരു കൂട്ടുകാരനെ അയച്ചു. അദ്ഭുതങ്ങൾ ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നു. ബ്രിയന്ന പറഞ്ഞു.
സംഭവം ഇങ്ങനെ :-
എർണലിൽ വല്യമ്മയുടെ വീടിനു പിന്നിൽ ബന്ധുക്കളായ രണ്ടു കുട്ടികൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് മൂന്നു വയസുകാരനെ കാണാതായത്. കൂട്ടുകാർ വീടിനുള്ളിലേക്ക് കയറിയപ്പോൾ കുട്ടി അവർക്കൊപ്പമില്ലായിരുന്നു. 48 മണിക്കൂർനീണ്ട തെരച്ചിലിനൊടുവിൽ കുറ്റിച്ചെടികൾക്കിടയിൽനിന്നു ഒരു കുട്ടിയുടെ കരച്ചിൽ കേട്ടാണ് രക്ഷാപ്രവർത്തകരെത്തിയതും കേസിയെ കണ്ടതും.
പൂജ്യം ഡിഗ്രിയിൽ താഴെയുള്ള താപനിലയിൽ പ്രതിരോധ വസ്ത്രങ്ങൾ ഇല്ലാതെയാണ് കേസിയെന്നത് രക്ഷാപ്രവർത്തനത്തിനു കൂടൂതൽ തീവ്രത പകർന്നു. ഹെലികോപ്ടറും ഡ്രോണുകളും കെ-9 യൂണിറ്റുകളും ഡൈവർമാരുമെല്ലാം രക്ഷാപ്രവർത്തനത്തിനെത്തിയിരുന്നു. 66 സെന്റിമീറ്റർ മാത്രം ഉയരമുള്ള കുട്ടിക്ക് ചെറിയ പരിക്കുകൾ മാത്രമെ ഉണ്ടായിരുന്നുള്ളു.
https://www.facebook.com/Malayalivartha


























