മദ്യപിച്ചു ലക്കുകെട്ടതോടെ വിമാനത്തിനുള്ളിൽ യാത്രികന്റെ താണ്ഡവം; ശല്യം കൂടിയതോടെ പൈലറ്റ് വിമാനം തിരിച്ചിറക്കി; പിന്നാലെ ബ്രിട്ടീഷ് സ്വദേശിയ്ക്ക് കിട്ടിയത് മുട്ടൻ പണി

വിമാനത്തിനുള്ളിൽ യാത്രക്കാരൻ മദ്യപിച്ചു മറ്റു യാത്രക്കാർക്ക് ശല്യമാകുന്ന രീതിയിൽ ബഹളമുണ്ടാക്കിയതിനെത്തുടർന്ന് വിമാനം തിരിച്ചിറക്കി. അമിതമായി മദ്യപിച്ചതിനു പിന്നാലെ ബ്രിട്ടീഷ് സ്വദേശിയായ യാത്രക്കാരൻ വിമാനത്തിൽ കാരണമേതും കൂടാതെ ബഹളം വയ്ക്കുകയായിരുന്നു. ഇതിനു പിന്നാലെ വെസ്റ്റ് ജെറ്റിന്റെ വിമാനം കാനഡയിലെ കാല്‍ഗരിയില്‍ അടിയന്തിരമായി ഇറക്കുകയായിരുന്നു.
അതേസമയം വിമാനത്തിൽ മറ്റുള്ളവർക്ക് ശല്യമുണ്ടാക്കുന്ന രീതിയിൽ പെരുമാറിയ യാത്രക്കാരന് 21,260 ഡോളര്‍ പിഴ വിധിച്ചു. ഒരാഴ്ച ഇയാള്‍ക്ക് ജയിലിലും കഴിയേണ്ടിവരും. ഡേവിഡ് സ്റ്റീഫന്‍ യംഗ് എന്ന 44 കാരനാണ് കാല്‍ഗരിയില്‍ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട വിമാനത്തില്‍ ബഹളമുണ്ടാക്കിയത്. മദ്യപാനിയായ ഇയാള്‍ നേരത്തെയും സമാന പ്രശ്‌നത്തില്‍ നടപടികള്‍ നേരിട്ടുണ്ടെന്ന് കോടതി കണ്ടെത്തി.
https://www.facebook.com/Malayalivartha


























