തണുത്ത് വിറച്ച് അമേരിക്ക; മരണം 21... ഒട്ടേറെപ്പേര്‍ ആശുപത്രികളില്‍; ജനജീവിതം ദുസ്സഹമാക്കി അതി ശൈത്യം

അതിശൈത്യത്തിന്റെ പിടിയിലാണ് അമേരിക്കയും കാനഡയും. താപനില സമാനമായ രീതതിയില്‍ താഴ്ന്ന 2014-ലും 2015-ലും ഇതേ രീതിയില്‍ നയാഗ്ര തണുത്തുറഞ്ഞ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. വെള്ളച്ചാട്ടം കാണാന്‍ പോകുന്നത് അപകടകരമായ കാര്യമാണെങ്കിലും നിരവധി പേര്‍ ഇവിടെയെത്തി ചിത്രങ്ങള്‍ പകര്‍ത്തി മടങ്ങുന്നുണ്ട്. ചിത്രങ്ങളും മറ്റും സമൂഹമാധ്യമങ്ങള്‍ കൈയ്യടക്കി മുന്നേറുകയാണ്. അതി ശൈത്യം താങ്ങാനാവാതെ അമേരിക്കയിൽ ഇതിനോടകം മരണപ്പെട്ടത് 21 പേരാണ്. അസഹനീയമായ കൊടുംതണുപ്പാണ് അനുവപ്പെടുന്നത്. ഇത് മൂലം ഇവിടത്തെ ജനജീവിതം ദുസ്സഹമായിരിക്കുന്നു. ആര്‍ട്ടിക് മേഖലയില്‍നിന്നുള്ള ധ്രുവക്കാറ്റിനെത്തുടര്‍ന്ന് ചരിത്രത്തിലെ ഏറ്റവുംകുറഞ്ഞ താപനിലയാണ് രാജ്യത്ത് അനുഭവപ്പെടുന്നത്.മിനസോട്ടയിലെ കോട്ടണില്‍ കഴിഞ്ഞദിവസം മൈനസ് 48 ഡിഗ്രി രേഖപ്പെടുത്തിയിരുന്നു.
മാത്രമല്ല,രാജ്യത്തെ മുപ്പതുസ്ഥലങ്ങളില്‍ കുറഞ്ഞ താപനിലയിലെ റെക്കോഡ് കഴിഞ്ഞദിവസം മറികടന്നു. അതി ശൈത്യത്തിന്റെ പിടിയില്‍പെട്ട് ഗതാഗതസംവിധാനങ്ങളും ഓഫിസുകളുടെ പ്രവര്‍ത്തനവും ഏറെക്കുറെ സ്തംഭിച്ചിരിക്കുകയാണ്. ഇതിനോടകെ തന്നെ തണുപ്പുനേരിടാനാകാതെ ഒട്ടേറെപ്പേര്‍ ആശുപത്രികളില്‍ ചികിത്സതേടിയെത്തിക്കഴിഞ്ഞിരിക്കുന്നു. തെരുവില്‍ കഴിയുന്നവരുടെ അവസ്ഥ അതിദയനീയമാണെന്നും പലയിടത്തും ചൂടുനല്‍കാനുള്ള ഷെല്‍ട്ടറുകള്‍ സ്ഥാപിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം ആഴ്ചാവസാനത്തോടെ കാലാവസ്ഥ മെച്ചപ്പെടുമെന്നാണ് പ്രവചനം. അതേസമയം,കൊടും ശൈത്യത്തെ തുടര്‍ന്ന് നിരവധി വിദ്യാലയങ്ങള്‍ക്കും സര്‍വകലാശാലകള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.ഇതുവരെയുള്ള റിപ്പോര്‍ട്ട് പ്രകാരം അതിശൈത്യം മൂലം 21 പേരാണ് അമേരിക്കയില്‍ മരിച്ചത്. പലയിടത്തും ചൂടു നല്‍കാനുള്ള ഷെല്‍ട്ടറുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























