കടല്‍ ദൈവത്തിന്റെ കൊട്ടാരത്തിലെ ദൂതനെ കണ്ട നടുക്കത്തിൽ ജപ്പാൻ- ഇത് ലോകാവസാനത്തിന്റെ സൂചനയോ?

ലോകാവസാനത്തിന്റെ സൂചനയെന്ന തരത്തില്‍ പല വാര്‍ത്തകളും സോഷ്യല്‍ മീഡിയ വഴിയും മറ്റും പ്രചരിക്കാറുണ്ട്. ഏറ്റവും ഒടുവില്‍ ചിലരുടെയെങ്കിലും ഉറക്കം കെടുത്തുന്ന ഒരു വാര്‍ത്ത ജപ്പാനില്‍ നിന്നാണ് വരുന്നത്. ലോകാവസാനത്തിന്റെ സൂചന നല്‍കി ജപ്പാനില്‍ അപൂര്‍വ്വയിനും മത്സ്യങ്ങള്‍ ചത്തുപൊങ്ങുകയാണ്. ഓര്‍ഫിഷ് ദുസൂചന നല്‍കുന്ന നിമിത്തമെന്നാണ് ജാപ്പനീസ് വിശ്വാസവും നാടോടി കഥകളും പറയുന്നത്. ടോയാമയിലെ ഇമിസു കടല്‍തീരത്താണ് ആദ്യം നാല് മീറ്റര്‍ നീളമുളള ഓര്‍ഫിഷിനെ ചത്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്നാണ് ലോകവാസാനത്തിന്റെ സൂചനയെന്ന രീതിയില്‍ പ്രചരണം ആരംഭിച്ചത്.
'കടല്‍ ദൈവത്തിന്റെ കൊട്ടാരത്തിലെ ദൂതന്‍' എന്ന് ജപ്പാന്‍കാര്‍ വിശ്വസിക്കുന്ന ഓര്‍ഫിഷ് കടലിന്റെ 3000ത്തില്‍ കൂടുതലടി താഴ്ച്ചയിലാണ് ജീവിക്കുന്നത്. ഈ മീനുകളെ കാണുകയാണെങ്കില്‍ സുനാമിയോ ഭൂമികുലുക്കമോ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ജപ്പാനിലെ ജനങ്ങള്‍ വിശ്വസിക്കുന്നു. തൊഹോക്കുവില്‍ 2011 ല്‍ ഭൂമിക്കുലുക്കം ഉണ്ടാകുന്നതിന് മുന്‍പ് ഈ മീനുകള്‍ ചത്തുപൊങ്ങിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
റിക്ടര്‍ സ്കെയിലില്‍ ഒന്‍പത് രേഖപ്പെടുത്തിയ ഭൂകമ്ബമായിരുന്നു അത്. ഈ ഭൂമികുലുക്കം പിന്നീട് 19000 പേരുടെ മരണത്തിന് ഇടയാക്കിയ സുനാമിയിലേക്കും നയിച്ചിരുന്നു. ഭുമിയിലുണ്ടാകുന്ന മാറ്റങ്ങള്‍ മൃഗങ്ങള്‍ക്ക് മുന്‍കൂട്ടി അറിയാന്‍ സാധിക്കുമെന്നാണ് പറയപ്പെടുന്നത്. ഇത്തരത്തില്‍ മൃഗങ്ങള്‍ പരിഭ്രാന്തി കാണിച്ചതിന് പിന്നാലെ പലയിടങ്ങളിലും ഭൂമികുലുക്കം ഉണ്ടായിട്ടുണ്ടെന്ന് അന്തര്‍ ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
https://www.facebook.com/Malayalivartha


























