ഹൈസ്‌കൂള്‍ സഹപാഠിയായ പതിനാറുകാരനെ മയക്കുമരുന്ന് കുത്തിവച്ച് കൊന്നശേഷം ശരീരം മുറിച്ച് ചോര കുടിച്ച് വ്യാജഡോക്‌ടര്‍... അറസ്റ്റിലായതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ...

വ്യാജരേഖകള്‍ ഉപയോഗിച്ചായിരുന്നു വ്യാജ ഡോക്ടർ ജോലി സമ്ബാദിച്ചത്. മദ്യം, പുകവലി എന്നിവയ്‌ക്കെതിരായ ബോധവത്‌കരണം, വ്യായാമത്തിന്റെ പ്രധാന്യം വിശദീകരിക്കുക തുടങ്ങിയവയായിരുന്നു ബോറിസിന്റെ ചുമതലകളെന്നു ആരോഗ്യവകുപ്പ് മേധാവി നതാലിയ ഗോര്‍ലോവ പറഞ്ഞു. പിന്നീട്, ബോറിസ് ഡോക്‌ടറെന്ന നിലയില്‍ ചര്‍ച്ച നടത്തുന്നത് നേരത്തേ ചികിത്സിച്ച മനഃശാസ്‌ത്രജ്‌ഞന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണു കള്ളക്കളി വെളിച്ചത്തുവന്നത്.
ബോറിസിന്റെ സഹോദരി ഡോക്‌ടറാണ്. സഹോദരിക്കും അമ്മയ്‌ക്കുമൊന്നും ബോറിസ് ഡോക്‌ടറായ കാര്യം അറിയില്ലായിരുന്നു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം മാത്രമേ മകനുള്ളൂവെന്ന് അമ്മ വെളിപ്പെടുത്തി. രേഖകള്‍ വ്യാജമായുണ്ടാക്കിയാണു ജോലിയില്‍ പ്രവേശിച്ചതെന്നും കണ്ടെത്തി. ഹൈസ്‌കൂള്‍ സഹപാഠിയെ കൊന്നു രക്‌തം കുടിച റഷ്യക്കാരന്‍ വ്യാജ ഡോക്‌ടറായി പ്രാക്‌ടീസ് ചെയ്യുന്നതിനിടെയിലാണ് പിടിയില്‍. വ്യാജസര്‍ട്ടിഫിക്കറ്റിന്റെ പിന്‍ബലത്തില്‍ വര്‍ഷങ്ങളായി മനഃശാസ്‌ത്രജ്‌ഞനായി ജോലിചെയ്‌തുവന്ന ബോറിസ് കൊണ്‍ട്രാഷിന്‍(36) ആണു പിടിയിലായത്.
ചെല്യാബിന്‍സ്‌കിലെ ഉറാല്‍സ് നഗരത്തിലാണ് ബോറിസ് ഡോക്‌ടറായി പ്രവര്‍ത്തിച്ചിരുന്നതെന്നു അന്വേഷണ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. എന്നാല്‍, 1998-ല്‍ ഹൈസ്‌കൂള്‍ സഹപാഠിയായ പതിനാറുകാരനെ മയക്കുമരുന്ന് കുത്തിവച്ച് കൊന്നശേഷം ശരീരം മുറിച്ച് ബോറിസ് രക്‌തം കുടിച്ചിട്ടുണ്ടെന്നു റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. അന്വേഷണത്തിനൊടുവില്‍ 2000 ഓഗസ്‌റ്റില്‍ നരഹത്യാപ്രേരണയുള്ള മനോനില തെറ്റിയ വ്യക്‌തിയാണു ബോറിസ് എന്നു സ്‌ഥിരീകരിച്ചു. തുടര്‍ന്ന് ചികിത്സയ്‌ക്കൊപ്പം പത്തു വര്‍ഷത്തെ തടവിനും ശിക്ഷിച്ചു. രക്‌തദാഹിയായ കൊലയാളിയെന്നാണു മാധ്യമങ്ങള്‍ ബോറിസിനു നല്‍കിയ പേര്.
ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയശേഷമാണ് ഇയാള്‍ റഷ്യന്‍ ആരോഗ്യവകുപ്പിനു കീഴിലുള്ള 11-ാം നമ്ബര്‍ സിറ്റി ആശുപത്രിയില്‍ പ്രഥമശുശ്രൂഷാ ഡോക്‌ടറായി ജോലിയില്‍ പ്രവേശിച്ചത്.
https://www.facebook.com/Malayalivartha


























