യെമനിൽ സമാധാനത്തിന് ആഹ്വാനം ചെയ്ത് പോപ്പ് ഫ്രാൻസിസ് മാർപ്പാപ്പ

ത്രിദിന സന്ദർശനത്തിനായി യൂ എ ഇ ലെക്കുത്തുന്നതിന് മുൻപ് യുദ്ധവും ക്ഷാമവും തളർത്തടിഞ്ഞ യെമനിൽ സമാധാനത്തിന് ആഹ്വാനം ചെയ്ത് പോപ്പ് ഫ്രാൻസിസ് മാർപ്പാപ്പ.ഇത് ലോകത്തിൽ തന്നെ ഏറെ പ്രാധാന്യം കല്പിക്കപ്പെടുന്നു.
ഏറെ കാലമായി നിലനിൽക്കുന്ന സംഘർഷം മൂലം ജനങ്ങൾ തളർന്നടിഞ്ഞു . ഭക്ഷണവും മരുന്നുമില്ല. കൊടും പട്ടിണിയിലായ കുഞ്ഞുങ്ങളുടെ ഘോരമായ നിലവിളി ദൈവത്തിന്റെ ചെവിയിലെത്തിയിരിക്കുന്നു.യുഎന്നിന്റെ മധ്യസ്ഥതയിൽ ഡിസംബറിൽ ഉണ്ടാക്കിയ ഭാഗിക സമാധാന ഉടമ്പടി പാലിച്ച് ഭക്ഷണവും മരുന്നും അടിയന്തരമായി വിതരണം ചെയ്യാനുള്ള നടപടികൾ അന്താരാഷ്ട്രസമൂഹം എടുക്കണമെന്ന് മാർപാപ്പ വ്യക്തമാക്കി.
ഞായറാഴ്ച സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ത്രികാലജപ പ്രാർഥനയ്ക്കിടെയായിരുന്നു മാർപാപ്പ യെമന്റെ കാര്യം എടുത്തു പറഞ്ഞത് .
https://www.facebook.com/Malayalivartha


























