ഈജിപ്തില്‍ 40 മമ്മികളെ അടക്കം ചെയ്ത പുരാതന കല്ലറ കണ്ടെത്തി

ഈജിപ്തില്‍ മമ്മികളെ അടക്കം ചെയ്ത കല്ലറ കണ്ടെത്തി. വളരെയേറെ പഴക്കം ചെല്ലുന്ന കല്ലറയില്‍ 40 ഓളം മമ്മികളുണ്ടായിരുന്നു. കെയ്‌റോയ്ക്ക് തെക്കായി സ്ഥിതി ചെയ്യുന്ന മന്യ പ്രവിശ്യയിലാണ് കല്ലറ ഉണ്ടായിരുന്നത്.
പാറക്കല്ല് വെട്ടിയൊരുക്കിയ കല്ലറയിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്നത്. റോമന്‍ കാലഘട്ടത്തിന്റെ ആദ്യസമയത്തോ ബൈസാന്റിയന്‍ യുഗത്തിലോ ജീവിച്ചിരുന്ന മധ്യവര്‍ഗ കുടുംബത്തിന്റെതാണ് മൃതദേഹങ്ങളെന്ന് പുരാവസ്തു ഗവേഷകര്‍ സൂചിപ്പിക്കുന്നു.
മമ്മികളില്‍ 10 എണ്ണം കുട്ടികളുടേത്. പുരാതന ഈജിപ്ത്യന്‍ ഭാഷ്യയിലുള്ള എഴുത്തുകളും ചില മമ്മികള്‍ക്കൊപ്പമുണ്ടായിരുന്നു. അക്കാലത്ത് സാധാരണക്കാര്‍ ഉപയോഗിക്കുന്ന ഭാഷയായിരുന്നു അത്.

അടുത്തകാലത്ത് ഈജിപ്തില്‍ നിന്നും നിരവധി മമ്മികള്‍ പുറത്തെടുത്തിരുന്നു. രാജ്യത്തിന്റെ ടൂറിസം വികസനത്തിന് ഇവ ഏറെ സഹായിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























