ട്രംപ് -കിം രണ്ടാം ഉച്ചകോടി; അമേരിക്കൻ -ഉത്തരകൊറിയൻ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള രണ്ടാമത്ഉച്ചകോടിയുമായി ബന്ധപ്പെട്ട് യു.എസ് ഉത്തരകൊറിയ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി. ഈ മാസം അവസാനത്തോടെയാണ്വിയറ്റ്നാമിലാകും ഇരു രാഷ്ട്രത്തലവന്മാരുടെയും രണ്ടാം ഉച്ചകോടി.
ഉത്തരകൊറിയയുടെ നിരായുധീകരണം , ചൈനയുമായുള്ള വ്യാപാരബന്ധം എന്നിവയാണ് പ്രധാനമായി ചര്‍ച്ചയാകുകയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പറഞ്ഞു. ഇതിനുപുറമേ , തങ്ങളുടെ ആണവായുധങ്ങള്‍ സംബന്ധിച്ച് വ്യക്തമായ വിവരം നല്‍കാന്‍ ഉത്തരകൊറിയയോട് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ ഉച്ചകോടിയെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും ഉത്തരകൊറിയയുമായുള്ള തങ്ങളുടെ ബന്ധം മെച്ചപ്പെടുത്തുമെന്നുമാണ് യു.എസിന്റെ ഭാഗം. കഴിഞ്ഞ വർഷം ജൂണിലായിരുന്നു ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ട്രംപുമായുള്ള ആദ്യ ഉച്ചകോടി.സിംഗപ്പൂരിൽ വെച്ചായിരുന്നു ഉച്ചകോടി.
പ്യോങ്യാങില്‍ നടന്ന ഉച്ചകോടിയിലൂടെ കൊറിയന്‍ മുനമ്പില്‍ സമാധാനം സ്ഥാപിക്കുന്നതിന് ആദ്യ ചുവടുകള്‍ വെക്കാനായി. കൊറിയകള്‍ക്കിടയിലെ പ്രശ്നപരിഹാരത്തിനുള്ള ട്രംപിന്റെ ഇടപെടലും ശ്രദ്ധ നേടിയിരുന്നു. അതുകൊണ്ട് തന്നെ ലോകം രണ്ടാം ഉച്ചകോടിയും ഉറ്റു നോക്കുകയാണ്.
https://www.facebook.com/Malayalivartha


























