ഗസ മുനമ്പിലെ രാഷ്ട്രീയ അസ്ഥിരതക്ക് പരിഹാരം കാണുന്നതിനായി ഹമാസുമായി ചർച്ചയ്‌ക്കൊരുങ്ങി ഈജിപ്ത്

ഗസ മുനമ്പിലെ രാഷ്ട്രീയ അസ്ഥിരതക്ക് പരിഹാരം കാണുന്നതിനായി ഹമാസുമായും ഗസയിലെ വിവിധ ഗ്രൂപ്പുകളുമായും ചർച്ചക്കൊരുങ്ങി ഈജിപ്ത്. ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ ചര്‍ച്ചകള്‍ക്കായി കെയ്റോവിലെത്തി.
പലസ്തീന്‍റെ വികസനവുമായി ണ് ബന്ധപ്പെട്ട് ഈജിപ്തിലെ രാഷ്ട്രീയ നേതൃത്വവുമായി ചര്‍ച്ച നടത്തുകയാണ് സന്ദര്‍ശനത്തിന്‍റെ ലക്ഷ്യമെന്ന് ഹമാസ് പ്രസ്താവനയില്‍ വ്യക്തമാക്കി. ഇസ്രായേല്‍ ആക്രമണങ്ങളെ ചെറുക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായാണ് ഹമാസ് നേതാക്കളുടെ ഈജിപ്ത് സന്ദര്‍ശനമെന്നാണ് വിലയിരുത്തൽ.
ചര്‍ച്ചകളില്‍ ഹമാസ് നേതാക്കള്‍ക്ക് പുറമെ വിവിധ പലസ്തീന്‍ ഗ്രൂപ്പുകളും പങ്കാളികളാകുമെന്നാണ് റിപ്പോര്‍ട്ട്. പലസ്തീനും ഇസ്രായേലിനുമിടയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളില്‍ ഈജിപ്തിന്‍റെ മധ്യസ്ഥതയുടെ ഭാഗമായാണ് വിവിധ സംഘടനാ പ്രതിനിധികളെ കെയ്റോയിലേക്ക് ചര്‍ച്ചക്ക് ക്ഷണിച്ചത്.
ഈജിപ്തും ഇസ്രായേലും തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന ഗാസ മുനമ്പ് ഹമാസ് നിയന്ത്രണത്തിലാണ്.2008ന് ശേഷം ഇവിടെ നിരന്തരം സംഘര്‍ഷം തുടരുകയാണ്. റഫാ അതിര്‍ത്തി തുറക്കല്‍, ഗസ മുനമ്പിലെ വെടി നിര്‍ത്തല്‍ തുടങ്ങിയ വിഷയങ്ങളെല്ലാം കെയ്റോയില്‍ നടക്കുന്ന പ്രതിനിധി ചര്‍ച്ചയില്‍ ഉയര്‍ന്ന് വരുമെന്നാണ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha


























