കരാറില്ലാതെ ബ്രെക്സിറ്റ് നടപ്പാക്കൽ; ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ വീണ്ടും രംഗത്ത്

ബ്രക്‌സിറ്റ് കരാറില്ലാതെ നടപ്പാക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലയര്‍ വീണ്ടും രംഗത്ത്. ഇത് എല്ലാ മേഖലയിലും ബ്രിട്ടന് തിരിച്ചടി ഉണ്ടാക്കും . കൂടാതെ രാജ്യം പിളര്‍പ്പിലേക്ക് നീങ്ങും - അദ്ദേഹം പറഞ്ഞു.
തുടക്കം മുതല്‍ തന്നെ ബ്രെക്‌സിറ്റിനെ എതിര്‍ക്കുന്ന നേതാക്കളില്‍ ഒരാളാണ് ടോണി ബ്ലയര്‍. ലേബര്‍ പാര്‍ട്ടി നേതാവായ അദ്ദേഹം ബ്രെക്‌സിറ്റ് സംബന്ധിച്ച തന്റെ ആശങ്ക വീണ്ടും മുന്നോട്ടുവെക്കുകയാണ്. ഇനിയും ഒരു ജനഹിത പരിശോധന നടന്നേക്കാം. അങ്ങനെയെങ്കില്‍ ജനം ബ്രെക്‌സിറ്റില്‍ കൃത്യമായ ഒരു ധാരണയിലെത്തും.
എന്നാൽ , കരാറില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടുന്നത് രാജ്യത്തിന് വലിയ നഷ്ടങ്ങളുണ്ടാക്കും. ഇത് അയര്‍ലാന്‍ഡ് വിഷയത്തിലും പ്രതിസന്ധി സൃഷ്ടിക്കും. രാജ്യത്ത് വിഭാഗീയതയും സാമ്പത്തിക തകര്‍ച്ചയും ഉണ്ടാകും. രാജ്യത്തെ സാമ്പത്തിക ശക്തികളൊന്നായ ബ്രിട്ടന്റെ ഭാവിയെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും ബ്ലയര്‍ പറഞ്ഞു.
ബ്രെക്‌സിറ്റ് വിഷയത്തില്‍ അയര്‍ലണ്ടുമായുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തെരേസാ മേ അയര്‍ലണ്ട് സന്ദര്‍ശിച്ചിരുന്നു. നല്‍കിയ സമയപരിധിക്കുള്ളില്‍ വിഷയത്തില്‍ ഒരു പരിഹാരം കാണാനുള്ള ശ്രമത്തിലാണ് തെരേസാ മേ. ഈ മാസം 27 ന് പാര്‍ലമെന്റില്‍ വീണ്ടും ബ്രെക്സിറ്റ് വിഷയം വരുമെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha


























