സ്‌പെയിനിൽ പ്രധാനമന്ത്രിക്കെതിരെ വൻ പ്രതിഷേധം

സ്‌പെയിനിൽ പ്രധാനമന്ത്രിക്കെതിരെ വൻ പ്രതിഷേധം. കാറ്റലോണിയ വിഘടനവാദികളുമായി ചർച്ചയ്ക്ക് തയ്യാറെടുക്കുന്നതിനാലാണ് പ്രതിഷേധം ഉയരുന്നത്. പ്രധാനമന്ത്രി രാജ്യത്തെ വഞ്ചിക്കുകയാണെന്ന് പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി.വലതുപക്ഷ പാര്‍ട്ടികളാണ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത്.
രാജ്യത്തെ പ്രധാന വലതുപക്ഷ പാര്‍ട്ടികളായ പിപി, സിറ്റിസണ്‍ തുടങ്ങിയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട പ്രക്ഷോഭം മാഡ്രിഡിലാണ് നടക്കുന്നത് . കാറ്റലോണിയ വിഘടനവാദികളുമായുള്ള പ്രധാനമന്ത്രി പെട്രോ സാഞ്ചസിന്റെ അനുനയ നീക്കമാണ് പ്രതിഷേധത്തിന് കാരണം.
കാറ്റലോണിയ സ്പെയിന്‍ വിട്ടുപോകുന്നതിനെ എതിര്‍ക്കുന്ന സര്‍ക്കാരാണെങ്കിലും, വിഘടനവാദികള്‍ നടത്തുന്ന പ്രക്ഷോഭം തണുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവരുമായി ചര്‍ച്ചക്ക് പെട്രോ സര്‍ക്കാര്‍ മുന്‍കയ്യെടുത്തത്.
മാത്രമല്ല അടുത്തയാഴ്ച പാര്‍ലമെന്റില്‍ ബജറ്റുമായി ബന്ധപ്പെട്ട് നിര്‍ണായക വോട്ടെടുപ്പ് നടക്കുന്നുണ്ട്. ഇതില്‍ കാറ്റലോണിയയിലെ പ്രമുഖ പാര്‍ട്ടികളുടെ പിന്തുണ ആവശ്യമാണ്. ഇക്കാര്യം കൂടി മുന്നില്‍ കണ്ടാണ് പെട്രോ സര്‍ക്കാര്‍ വിഘടനവാദികളുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha


























