നീല ഡിസൈന്‍പശ്ചാത്തലമായുള്ള ചുവന്ന നിറത്തിലുള്ള രക്ത തുള്ളികൾ; ഇനി സ്മാർട്ട് ഫോണുകളിലും ആര്‍ത്തവ ഇമോജി അറിയാം

സ്മാർട്ട് ഫോണുകളില്‍ വിവിധ പുതിയ ഇമോജികളോടൊപ്പം ആര്‍ത്തവ ഇമോജികളുടെ രംഗപ്രവേശനവും. നീല ഡിസൈന്‍പശ്ചാത്തലമായുള്ള ചുവന്ന നിറത്തിലുള്ള രക്ത തുള്ളിയായാണ് ആര്‍ത്തവ ഇമോജി പ്രത്യക്ഷപ്പെടുക. ആര്‍ത്തവമെന്ന വാക്ക് തന്നെ ഉച്ചരിക്കാൻ മടിക്കുന്ന സമൂഹത്തെ പാകപ്പെടുത്തിയെടുക്കുക എന്ന വലിയ സാമൂഹിക ഉത്തരവാദിത്തമാണ് ഈ ഇമോജിയിലൂടെ സാക്ഷാത്കരിക്കുന്നത്.യുകെ ആസ്ഥാനമാക്കിയുള്ള പ്ലാന്‍ഇന്റര്‍നാഷണല്‍ എന്ന ഏജന്‍സിയുടെ ക്യാംപെയിന്റെ ഭാഗമായാണ് ആര്‍്ത്തവ ഇമോജി സ്മാര്ട്ട്‌ഫോണുകളിൽ വരുന്നത്.
ആര്‍ത്തവമെന്ന ജൈവികമായ ശാരീരിക പ്രക്രിയയെ പൊതുവെ രഹസ്യവും മാനാപമാന വിഷയവുമായാണ് സമൂഹത്തിലെ ബഹുഭൂരിപക്ഷവും കാണുന്നത്. ആർത്തവ സമയത്തെ ഹോർമോണുകളിലെ വ്യതിയാനം സ്ത്രീകളുടെ മാനസിക നിലയെബാധിക്കാറുണ്ട്. എന്നാല്‍ ആര്‍ത്തവനാളാണെന്ന് പങ്കാളിയിൽ നിന്നും മറ്റുള്ളവരില നിന്നും മറച്ചു വെക്കുന്നത് അനാവശ്യമായ സംഘര്ഷങ്ങളിലേക്ക് സ്ത്രീകളെ വലിച്ചിഴയ്ക്കാറുണ്ട്. ആർത്തവ ഇമോജി സ്ത്രീകൾ പങ്കുവെക്കുന്നതിലൂടെ ആർത്തവകാലത്ത് സ്ത്രീകളള്‍ക്ക് ആരോഗ്യകരമായ അന്തരീക്ഷം മറ്റുള്ളവർക്ക് ഒരുക്കികൊടുക്കാനാവും എന്നാണ് കരുതുന്നത്. ഇതാണ് ഇത്തരമൊരു ഇമോജി എന്ന ആശയത്തിലേക്ക് സംഘടനയെ നയിച്ചതും. മാര്‍ച്ച് 2019ഓടെ ഇമോജി സ്മാര്‍ട്‌ഫോണുകളില്‍ ലഭ്യമാവും.
https://www.facebook.com/Malayalivartha


























