ഡ്രൈവിങ് അവസാനിപ്പിച്ച് ഫിലിപ്പ് രാജകുമാരന്‍ ലൈസന്‍സ് തിരികെ ഏൽപ്പിച്ചു

കാർ ഡ്രൈവിങ് അവസാനിപ്പിച്ച് ഫിലിപ് രാജകുമാരന്‍. തന്റെ ഡ്രൈവിംഗ് ലൈസൻസ് നോര്‍ഫോക്ക് പൊലീസിന് തിരിച്ചു നൽകി . അടുത്തിടെ രാജകുമാരന്‍ ഓടിച്ച കാര്‍ രണ്ട് പേരെ അപകടത്തില്‍ പെടുത്തിയിരുന്നു. തുടർന്ന് അപകടത്തിൽ രാജകുമാരനു പരുക്കേറ്റില്ലെങ്കിലും ഇടിച്ച കാറില്‍ ഉണ്ടായിരുന്ന രണ്ടു സ്തീകള്‍ക്കു പരുക്കേറ്റിരുന്നു.
ഇതേ തുടർന്നാണ് അദ്ദേഹം തന്റെ ലൈസൻസ് തിരിച്ചേൽപ്പിച്ചത്.ജനുവരി 17നാണ് അപകടം സംഭവിച്ചത്. ഇതിനുപുറമേ, അപകടം നടന്നു രണ്ടു ദിവസം കഴിഞ്ഞു സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനം ഓടിക്കുന്ന രാജകുമാരന്റെ ചിത്രം പുറത്തുവന്നിരുന്നു.
അതുകൊണ്ട് തന്നെ , ലൈസന്‍സ് തിരിച്ചേല്‍പിച്ചത് കേസുമായ് ബന്ധപ്പെട്ട് രാജകുമാരന് ഗുണകരമായേക്കും. ഇക്കാര്യം കൂടി കണക്കിലെടുത്തായിരിക്കും തുടര്‍ നടപടിയുണ്ടാവുക. പൊതുതാല്‍പര്യം കണക്കിലെടുത്തു നിയമനടപടി ഉണ്ടായില്ലെന്നും വരാം.
രാജ്യമൊട്ടാകെ രണ്ടു സംഭവങ്ങളും ചര്‍ച്ചാവിഷയമാവുകയും ചെയ്തു. യുകെയില്‍ 70 വയസ്സ് ആണ് ലൈസന്‍സിനുള്ള പ്രായപരിധിയെങ്കിലും ആവശ്യക്കാര്‍ക്ക് പുതുക്കിയെടുക്കാന്‍ അവകാശമുണ്ട്.
https://www.facebook.com/Malayalivartha


























