അഞ്ചുവർഷമായി സ്വന്തം മകന്റെ ചോര ഊറ്റിയെടുത്ത് ആനന്ദം കൊള്ളുന്ന മാതാവ്; ഡെന്മാർക്കിലെ പെറ്റമ്മയുടെ കൊടും ക്രൂരതയിൽ നടുങ്ങി ലോകം

ഡെക്കാന്‍മാര്‍ക്കിലെ കോപെന്‍ഹെയ്ഗനില്‍ വിചിത്ര അസുഖത്തിന് അടിമപ്പെട്ട മാതാവ് മകനിൽ നിന്നും അഞ്ചുവർഷമായി ചോര ഊറ്റിയെടുത്തു. ഡാനിഷ് നഗരമായ ഹെര്‍ണിങ്ങ് കോടതിയില്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ഇത്തരത്തിലൊരു അസാധാരണ സംഭവത്തിന്റെ വിചാരണ നടന്നത്. സംഭവത്തില്‍ അമ്മയ്ക്ക് നാലുവര്‍ഷത്തേക്കു കോടതി തടവിന് വിധിച്ചു.
ശരീരത്തില്‍ വേണ്ടത്ര രക്തമില്ലാത്ത രോഗാവസ്ഥ മൂലമാണ് ഏഴു വയസുകാരനായ കുട്ടി ഡോക്ടറുടെ അടുത്ത് എത്തിയത്. വര്‍ഷങ്ങളായി കുട്ടിക്ക് ഈ ആരോഗ്യപ്രശ്‌നമുണ്ട്. 110 തവണയാണ് കുട്ടിയുടെ ശരീരത്തില്‍ രക്തം കയറ്റിയത്. എന്നാല്‍ കുട്ടിക്ക് ഇങ്ങനെ ഒരു അവസ്ഥയുണ്ടാകാനുള്ള കാര്യം എന്താണെന്നു മാത്രം ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഭര്‍ത്താവുമായ വേര്‍പിരിഞ്ഞു കഴിയുന്ന മുപ്പത്താറുകാരിയായ അമ്മയ്‌ക്കൊപ്പമായിരുന്നു ഏഴു വയസുകാരന്‍ താമസിച്ചിരുന്നത്. ഇവര്‍ നഴ്‌സായിരുന്നു. സ്ഥിരം രോഗിയായി തീര്‍ന്ന മകനു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച അമ്മ എന്ന നിലയിലായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും ഇവരെ കണ്ടിരുന്നത്.
കുട്ടിക്ക് പതിനൊന്നു മാസമുള്ളപ്പോള്‍ മുതലാണ് ഇവർ ചോര എടുക്കുവാന്‍ തുടങ്ങിയത്. അത്‌കൊണ്ട് തന്നെ കുട്ടിക്ക് ചെറുപ്പം മുതലെ കുടല്‍ സംബന്ധമായ രോഗം ഉണ്ടായിരുന്നു. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. പലതവണ കുട്ടിക്ക് രക്തം കൊടുത്തെങ്കിലും ഒരു മാറ്റവും കുട്ടിയില്‍ കണ്ടില്ല.
തുടർന്ന് 2017 സെപ്റ്റംബറില്‍ ഒരു ബാഗ് നിറയെ രക്തവുമായി ഇവരെ പിടികൂടുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ ഈ സ്ത്രീ നടത്തിയത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലായിരുന്നു. എല്ലാ ആഴ്ചയിലും അരലിറ്റര്‍ രക്തം ഈ രീതിയില്‍ മകന്റെ ശരീരത്തില്‍ നിന്ന് ഇവര്‍ ഊറ്റിയെടുക്കുമായിരുന്നു. ഈ രക്തം ബാത്ത്‌റൂമിലെ ക്ലോസെറ്റില്‍ ഒഴിച്ച് ഫ്‌ളഷ് ചെയ്യും. രക്തം ശേഖരിക്കാന്‍ ഉപയോഗിക്കുന്ന സിറിഞ്ചുകള്‍ മാലിന്യത്തിനൊപ്പം കളയും. വര്‍ഷങ്ങളായി ഈ പ്രവൃത്തി തുര്‍ന്നുവരികയായിരുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത് എന്നു ചോദിക്കുമ്പോള്‍ അവര്‍ക്ക് നല്‍കാന്‍ കൃത്യമായ ഒരു ഉത്തരം ഉണ്ടായിരുന്നില്ല.
ഇതിനെ തുടര്‍ന്ന് മാനസീകാരോഗ്യ വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ മനസിനെ ബാധിക്കുന്ന എം.എസ്.പി.ബി (munchausen syndrome by proxy) എന്ന് രോഗമാണെന്നു കണ്ടെത്തി. തന്റെ സംരക്ഷണയിലോ ആശ്രയത്തിലോ കഴിയുന്ന ആളുകളേയോ കുട്ടിയേയോ മുതൃന്ന വ്യക്തിയേയോ ശാരീരികമായി മുറിവേല്‍പ്പിക്കുകയോ അപകടത്തിലാക്കുകയോ അസുഖത്തിലാക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്ന മാനസികാവസ്ഥായാണ് ഇത്. ശ്രദ്ധിച്ചില്ലെങ്കില്‍ പ്രിയപ്പെട്ടവരുടെ ജീവന്‍ വരെ ഇവര്‍ മൂലം അപകടത്തിലാകും.
ബാല്യകാലത്തെ പ്രശ്നങ്ങളില്‍ നിന്നോ കുറഞ്ഞ ആത്മാഭിമാനത്തിന്റെ ഭാഗമായോ ഈ മാനസികാവസ്ഥയിലേക്ക് രോഗി എത്തിച്ചേരാം. അസുഖ ബാധിതരായ കുട്ടികള്‍ ഉള്ളത് മൂലം ബന്ധുക്കളില്‍ നിന്നും അയല്‍ക്കാരില്‍ നിന്നും ലഭിക്കുന്ന കരുതലും സഹതാപവും മറ്റും ഇത്തരം അമ്മമാര്‍ ആസ്വദിക്കുന്നു. നേഴ്സിങ് രംഗത്തുനിന്നും കുറ്റാരോപിതയായ സ്ത്രീയെ വിലക്കിയിട്ടുണ്ട്. മാനസികപ്രശ്‌നം മൂലമാണ് ഇവര്‍ ഇങ്ങനെ ചെയ്തത് എങ്കിലും ഡാനിഷ് കോടതി ഇവര്‍ക്ക് നാലു വര്‍ഷത്തെ തടവ് വിധിച്ചത്. കോടതിയുടെ വിധിക്കെതിരെ ഒന്നും പറയാനില്ല എന്ന് ഇവര്‍ പറഞ്ഞു. കുട്ടിയെ അച്ഛന്റെ കൂടെ അയച്ചു.
https://www.facebook.com/Malayalivartha


























