മെക്സിക്കന്‍ മതിലിനെച്ചൊല്ലി വീണ്ടും പ്രതിസന്ധിഉടലെടുക്കുന്നു; വീണ്ടും ഭരണസ്തംഭനം ഉണ്ടാകുമെന്ന് താക്കീത് നൽകി ട്രംപ്

മെക്സിക്കൻ അതിർത്തിയിൽ മതിൽ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ നടന്ന ചർച്ചകൾ വഴിമുട്ടിയതോടെ വീണ്ടും ഭരണ സ്തംഭനം നേരിടുമെന്ന താക്കീതുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത്. നിലവിലെ പ്രതിസന്ധികൾ മറികടക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ ഡെമോക്രാറ്റുകള്‍ ഇതിനെതിരായി പുതിയ കരാറുകളുമായി വരികയാണ് - ട്രംപ് കുറ്റപ്പെടുത്തി. ഇതോടെ രാജ്യത്ത് വീണ്ടും ഭരണസ്തംഭനം ഉണ്ടാകാനുള്ള സാധ്യത ഉടലെടുക്കുന്നത്.
സെനറ്റിലെയും, പ്രതിനിധിസഭകളിലേയും റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് അംഗങ്ങളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഫെബ്രുവരി 15നകം മതില്‍ നിര്‍മാണത്തിനായുളള പണം കോണ്‍ഗ്രസ് അനുവദിച്ചില്ലെങ്കില്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
മതിലിനായി ട്രംപ് ആവശ്യപ്പെട്ട 570 കോടി ഡോളറിന് പകരം 130 കോടിക്കും 200 കോടിക്കും തുക പാസാക്കുമെന്ന് ഡെമോക്രാറ്റുകള്‍ അറിയിച്ചു. എന്നാല്‍ ഇതിനെതിരെ ട്രംപ് ശക്തമായി രംഗത്തെത്തുകയും ചെയ്തു.
മതില്‍ നിര്‍മാണത്തിന് പണം അനുവദിക്കാതിരുന്നതിനാല്‍ 35 ദിവസം നിണ്ട ഭരണസ്തംഭനത്തിനാണ് രാജ്യം സാക്ഷിയായത്. എട്ട് ലക്ഷത്തിലധികം ഉദ്യോഗസ്ഥരാണ് ശമ്പളം ഇല്ലാതെ ജോലി ചെയ്യേണ്ടിവന്നത്. സമ്മര്‍ദം രൂക്ഷമായതിനെ തുടര്‍ന്ന് ഫെബ്രുവരി 15 വരെയുള്ള ഫണ്ടില്‍ ട്രംപ് ഒപ്പുവെച്ചതോടെയാണ് താത്കാലിക ഭരണസ്തംഭനത്തിന് അയവുവന്നത്.
https://www.facebook.com/Malayalivartha


























