മ്യാന്മറിൽ സൈന്യം മനുഷ്യാവകാശ ലംഘനം നടത്തുന്നതായി റിപ്പോർട്ട്

മ്യാന്മറിൽ സൈന്യം മനുഷ്യാവകാശ ലംഘനം നടത്തുന്നു. സൈന്യത്തിന്റെ നേതൃത്വത്തില്‍ വെടിവെപ്പ് നടക്കുന്നെനന്നാണ് പ്പോർട്ട് . മ്യാന്മറിലെ രാഖൈനിലാണ് സൈന്യം ശ ലംഘനം നടത്തുന്നതായി ഒരു അന്തർ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
മ്യാന്മറിലെ വിമത സൈനിക ഗ്രൂപ്പായ അരാക്കന്‍ ആര്‍മിക്കെതിരായ പോരാട്ടം മറയാക്കിയാണ് സൈന്യം മനുഷ്യാവകാശ ലംഘനങ്ങള്‍ തുടരുന്നത്. ഇതിനുപുറമേ, മനുഷ്യാവകാശ പ്രവര്‍ത്തകരുടെ സഹായം എത്തിക്കുന്നതിന് സൈന്യം തടസം നില്‍ക്കുന്നുവെന്ന പരാതിയും വ്യാപകമാകുന്നു
ജനവാസ മേഖലകള്‍ കേന്ദ്രീകരിച്ച് നിരന്തരം വെടിവെപ്പ് നടക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു . രാഖൈന്‍ നിവാസികള്‍ക്ക് മനുഷ്യാവകാശ സംഘടനകള്‍ ഭക്ഷണവും സഹായവും എത്തിക്കുന്നതിനും സൈന്യം തടസ്സം നില്‍ക്കുന്നുവെന്നും റിപ്പറോട്ടിൽ വ്യക്തമാക്കുന്നു. നിലവിലെ അക്രമാസക്തമായ സാഹചര്യം മൂലം ആയിരക്കണക്കിന് ആളുകളാണ് പലായനം ചെയ്തിരിക്കുന്നത്.
മനുഷ്യാവകാശങ്ങള്‍ പൂര്‍ണമായും ലംഘിക്കപ്പെടുന്ന നിയമങ്ങളാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നതെന്നാണ് തങ്ങളുടെ അന്വേഷണത്തില്‍ ബോധ്യപ്പെട്ടതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മാസം അരാക്കന്‍ ആര്‍മി, പോലീസ് പോസ്റ്റ് ആക്രമിക്കുകയും 13 ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. 5,200 കുടുംബങ്ങള്‍ വീടുവിട്ടുപോയെന്നാണ് യു.എന്‍ കണക്ക്.
https://www.facebook.com/Malayalivartha


























