വിവിധ പരിപാടികളോടെ ഇറാനിൽ ഇസ്ലാമിക വിപ്ലവത്തിന്റെ നാല്പതാം വാർഷികം ആഘോഷിച്ചു

ഇറാനിൽ ഇസ്ലാമിക വിപ്ലവത്തിന്റെ നാല്‍പതാം വാര്‍ഷികം ആഘോഷിച്ചു. ഇസ്‌ലാമിക വിപ്ലവത്തിന്റെ നാല്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഫ്രീഡം സ്ക്വയറില്‍ സംഘടിപ്പിച്ച റാലിയില്‍ പത്ത് ലക്ഷത്തിലധികം ആളുകളാണ് അണിനിരന്നു. കനത്ത സുരക്ഷയിലാണ് തലസ്ഥാനത്ത് സര്‍ക്കാര്‍ റാലി ഒരുക്കിയത്. ആക്രമണ സാധ്യതയുള്ളതിനാലാണ് കനത്ത സുരക്ഷയിൽ റാലി ഒരുക്കിയത്.
ഇറാന്റെ തലസ്ഥാന നഗരിയായ ടെഹ്റാനില്‍ ഷാ ഭരണത്തെ പിന്തുണച്ച് അമേരിക്ക നിര്‍മിച്ച സ്മാരകത്തിലാണ് ജനങ്ങള്‍ ഒത്തുകൂടിയത്. ഇറാന്റെ മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം വകവെക്കാതെയാണ് ലക്ഷകണക്കിനാളുകള്‍ തെരുവുകളില്‍ ഇറങ്ങിയത്.
ഇസ്‌ലാമിക വിപ്ലവം ഇറാനെ ഏകാധിപത്യ ഭരണത്തില്‍ നിന്നും, കോളനി വത്കരണത്തില്‍ നിന്നും മോചിപ്പിച്ചുവെന്നും, സ്വതന്ത്രമായൊരു ഭരണസംവിധാനം നമുക്കിന്നുണ്ടെന്നും ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു.
ബാഹ്യശക്തികളെ പ്രതിരോധിക്കാനായി മിസൈല്‍ സംവിധാനം തുടരും . അമേരിക്കയും ഇസ്രായേലും ഉയര്‍ത്തുന്ന വെല്ലുവിളികളെ രാജ്യത്തിന് അതിജീവിക്കാനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1979ലാണ് ഇസ്‌ലാമിക ഭരണകൂടം നിലവില്‍ വന്നത്. ഫെബ്രുവരി ഒന്നിന് തുടങ്ങിയ വിപ്ലവം നാടു കടത്തപ്പെട്ടതിന് ശേഷം മടങ്ങിയെത്തിയ റുഹല്ല ഖമനേയിയുടെ നേതൃത്വത്തിലായിരുന്നു.
https://www.facebook.com/Malayalivartha


























