പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ നിന്ന് അയോഗ്യയായി തായ് രാജകുമാരി

പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ നിന്ന് തായ് രാജകുമാരി അയോഗ്യയായി. തായ്‌ലന്റിലെ തെരഞ്ഞെടുപ്പ് കമ്മീഷനാണ് മാര്‍ച്ച് 24 നു നടക്കുന്ന തെരെഞ്ഞെടുപ്പിൽ നിന്ന് രാജകുമാരി ഉബോല്‍രതനയുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കിയത്.
തായ് രക്‌സ ചാര്‍ട്ട് പാര്‍ട്ടിയുടെ സ്താനാര്‍ത്ഥിയായാണ് രാജകുമാരി ഉപോല്‍രതന മത്സരിക്കാനിരുന്നത്. എന്നാല്‍ സ്ഥാനാര്‍തിത്വം പ്രഖ്യാപിച്ചത് മുതല്‍ തന്നെ രാജകുടുംബത്തില്‍ നിന്നുള്ള എതിര്‍പ്പുകള്‍ ഉബോല്‍രതന നേരിട്ടിരുന്നു .
ജനകീയ പിന്തുണ മാത്രമായിരുന്നു ഉപോല്‍രതനയുടെ പ്രതീക്ഷ . അനുചിതമെന്നാണ് കഴിഞ്ഞ ദിവസം തായ് രാജാവ് തന്റെ സഹോദരിയുടെ സ്ഥാനാര്‍തിത്വത്തെ വിശേഷിപ്പിച്ചത് .മത്സരിക്കാനൊരുങ്ങുന്ന രാജകുമാരി വാര്‍ത്താമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നെങ്കിലും ഉപോല്‍രതനയുടെ പേര് ഇല്ലാതെയാണ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നത്.
രാജകുടുംബത്തിലെ അംഗങ്ങളെല്ലാം രാഷ്ട്രീയത്തിനും മുകളിലായിരിക്കണമെന്നും അതുകൊണ്ടു തന്നെ ഒരു രാഷ്ട്രീയ കാര്യാലയത്തിന്റെയും ചുമതല വഹിക്കാനാകില്ലെന്നുമായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട പ്രസ്താവനയിലെ വാദം.
അമേരിക്കന്‍ പൗരനെ വിവാഹം ചെയ്തതോടെ രാജപദവികള്‍ നഷ്ടമായ ഉപോല്‍രതന വിവാഹമോചനത്തിനു ശേഷം തിരികെയെത്തിയെങ്കിലും പദവികള്‍ രാജകുടുംബത്തിൽ നൽകിയിരുന്നില്ല . അതുകൊണ്ടു തന്നെ തായ് രാജാവ് വജ്‌റംങ്കോണ്‍ തെരഞ്ഞെടുപ്പിനെയും ഉപോല്‍രതനയുടെ സ്ഥാനാര്‍ത്ഥിത്വയെയും എതിര്‍ത്തിരുന്നു .
1932 മുതല്‍ വ്യവസ്ഥാപിതമായ ഭരണവാഴ്ച നിലനില്‍ക്കുന്ന രാജ്യമാണ് തായ്‌ലന്റ് . അതുകൊണ്ടു തന്നെ രാജകുമാരിയുടെ സ്ഥാനാര്‍തിത്വം കാലങ്ങളായുള്ള രാജകുടുംബത്തിന്റെ പാരമ്പര്യവും സംസ്‌ക്കാരവും ലംഘിക്കുന്ന ഒന്നായിരുന്നുവെന്ന ആരോപണവും നിലനിന്നിരുന്നു .
https://www.facebook.com/Malayalivartha


























