പ്രവാസികൾക്ക് സന്തോഷ വാർത്ത ;ആകാശപാതയിൽ വിസ്മയം ഒരുക്കാനൊരുങ്ങി ദുബായ്

ദുബായിയിൽ പൊതുഗതാഗതരംഗത്ത് വിസ്മയം തീർക്കാനൊരുങ്ങി ഡ്രൈവർരഹിത സ്കൈ പോഡ്സ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ദുബായ് കിരിടവകാശിയും യുഎഇ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും സ്കൈ പോഡ്സ് പരിശോധിച്ചു. സ്കൈവേ ഗ്രീൻടെക് കമ്പനിയുടേതാണ് സ്കൈ പോഡ്സ്.
ഇലക്ട്രിക് വാഹനങ്ങളേക്കാള്‍ അഞ്ച് മടങ്ങ് കുറവ് പവര്‍ മാത്രമേ സ്കൈ പോഡ് ഉപയോഗിക്കുന്നത്. സ്കൈ പോഡ്സിന്റെ ആദ്യത്തെ മോഡല്‍ യൂണിബെക്കാണ്. ഇലക്ട്രിക്-സ്പോര്‍ട്സ് വെഹിക്കിളുകളുടെ മിക്സാണ് ഈ മോഡൽ. ആകാശപാത സ്റ്റീവ് ചക്രങ്ങളിൽ മണിക്കൂറിൽ 150 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാനാകും. ഭാരം കുറവുള്ള ഈ മോഡലിന് രണ്ട് യാത്രക്കാരേയും വഹിക്കാന്‍ സാധിക്കും.
ദീര്‍ഘദൂര യാത്ര ലക്ഷ്യമിട്ടുള്ള യൂണികാറാണ് രണ്ടാമത്തെ മോഡൽ. നാലു മുതല്‍ ആറ് വരെ യാത്രക്കാരെ ഉള്‍ക്കൊളളാനാകും. ഈ മോഡലിനും മണിക്കൂറിൽ 150 കിലോമീറ്ററാണ് വേഗത. ദുബായിയുടെ അന്താരാഷ്ട്ര നിലവാരത്തിന് ചേര്‍ന്നാണ് യൂണികാറിന്റെ ഡിസൈൻ.
ഭാവിയിലെ വാഹനങ്ങളെ കുറിച്ചുള്ള റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ പഠനങ്ങളാണ് സ്കൈ പോഡ്സിന്റെ സാധ്യതകളിലേക്ക് എത്തിയത്. ആര്‍ടിഎയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനും ഡയറക്ടര്‍ ജനറലുമായ മത്താര്‍ അല്‍ തയെര്‍ സ്കൈ പോഡിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു കൊടുത്തത് . 2030ഓടെ സ്കൈ പോഡ്സ് ദുബായിയുടെ ആകാശത്ത് സഞ്ചാരം ആരംഭിക്കുമെന്നാണ് പ്രതീക്ഷ.
https://www.facebook.com/Malayalivartha


























