ആഗോളതലത്തിലുള്ള ബിഷപ്പുമാരുടെ യോഗം വിളിച്ച് ഫ്രാൻസിസ് മാര്‍പ്പാപ്പ

പുരോഹിതന്മാര്‍ക്കെതിരെ ഉയരുന്ന ലൈംഗീകാരോപണങ്ങൾ വര്‍ധിച്ച സാഹചര്യത്തിൽ ലോകത്താകമാനമുള്ള മുതിര്‍ന്ന ബിഷപ്പുമാരുടെ യോഗം വിളിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ.ചരിത്രത്തില്‍ ആദ്യമായാണ് ആഗോളതലത്തില്‍ ഇങ്ങനെയൊരു യോഗം ചേരുന്നത്.
10 കന്യാസ്ത്രീകളടക്കം 190 മുതിര്‍ന്ന പുരോഹിതന്മാര്‍ യോഗത്തില്‍ പങ്കെടുക്കും. ഇന്ന് മുതല്‍ ഞായാറാഴ്ച വരെ നാല് ദിവസമാണ് റോമില്‍ മാര്‍പാപ്പയുടെ അധ്യക്ഷതയില്‍ യോഗം.പള്ളികളില്‍ കുട്ടികളുടെ സംരക്ഷണം എന്ന വിഷയത്തിലാണ് ചര്‍ച്ചകള്‍ നടക്കുക. ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള നടപടികളും യോഗത്തില്‍ തീരുമാനിക്കും.
മാധ്യമങ്ങളുടേയും കോടതികളുടേയും ഇടപെടലുകളിലൂടെയാണ് പുരോഹിതന്മാര്‍ക്കെതിരായ ലൈംഗിക ആരോപണങ്ങള്‍ സഭക്ക് പുറത്ത് ചര്‍ച്ചയാകുന്നത്. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളായിരുന്നു ഇതില്‍ കൂടുതലും. പുരോഹിതന്മാര്‍ കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് പോപ് തന്നെ തുറന്ന് പറയുകയും ചെയ്തിരുന്നു.
ലൈംഗികാരോപണങ്ങൾ കത്തോലിക്ക സഭകളുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുന്നതായി മുതിര്‍ന്ന ബിഷപ്പുമാര്‍ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പോപ് യോഗം വിളിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha


























