ഇന്ത്യയിലെ ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്നു; ആർഎസ്എസിന്റെ റിക്രൂട്ടിംഗ് ഏജൻസികളായി കോൺഗ്രസ് ; മാധ്യമങ്ങൾ അവിശുദ്ധ സഖ്യത്തിന്റെ പിആർ ഏജൻസികളാകരുത് എന്ന് മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്ത് കോൺഗ്രസിന്റെ കാവിവൽക്കരണം പൂർത്തിയായെന്നും മാധ്യമങ്ങൾ ഈ അവിശുദ്ധ സഖ്യത്തിന്റെ പിആർ ഏജൻസികളാകരുത് എന്ന് മന്ത്രി വി ശിവൻകുട്ടി. ഇന്ത്യയിലെ ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുമ്പോൾ, കോൺഗ്രസ് ഇപ്പോൾ ആർഎസ്എസിന്റെ റിക്രൂട്ടിംഗ് ഏജൻസികളായി മാറിയിരിക്കുകയാണ്.
ശശി തരൂരിനും ദിഗ് വിജയ് സിംഗിനും പിന്നാലെ ഇതാ സൽമാൻ ഖുർഷിദും ആർഎസ്എസിനെ വാഴ്ത്തിപ്പാടുന്നു. 1992-ൽ ബാബറി മസ്ജിദ് തകർക്കപ്പെടുമ്പോൾ 17 ഭാഷ അറിയുന്ന പ്രധാനമന്ത്രി നരസിംഹറാവു മൗനം പാലിച്ചത് ആർക്ക് വേണ്ടിയായിരുന്നോ, അതേ മൗനവും വിധേയത്വവുമാണ് കോൺഗ്രസ് ഇന്നും തുടരുന്നത് എന്നും അദ്ദേഹം ചോദിച്ചു.
ഇവിടെ കേരളത്തിലേക്ക് വന്നാൽ ചിത്രം കൂടുതൽ വ്യക്തമാണ്. ദേശീയതലത്തിൽ വാഴ്ത്തുപാട്ടാണെങ്കിൽ, കേരളത്തിൽ അത് കോൺഗ്രസ് - ബിജെപി സഖ്യത്തിന്റെ പ്രായോഗിക പരീക്ഷണമാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് മറ്റത്തൂർ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം. കണക്കുകൾ കള്ളം പറയില്ലല്ലോ. ഒന്ന് രണ്ട് ഉദാഹരണങ്ങൾ മാത്രം ചൂണ്ടിക്കാട്ടാം.
നൂലുവള്ളി വാർഡിൽ ബിജെപി ജയിച്ചപ്പോൾ കോൺഗ്രസിന് കിട്ടിയത് വെറും 44 വോട്ട്!
* കോരേച്ചാൽ വാർഡിൽ ബിജെപി ജയിച്ചപ്പോൾ കോൺഗ്രസിന് 58 വോട്ട്!
* മുരിക്കുങ്ങൽ വാർഡിൽ യുഡിഎഫ് ജയിച്ചപ്പോൾ ബിജെപി വാങ്ങിയത് വെറും 66 വോട്ട്.
ഇത് അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമല്ല, പച്ചയായ വോട്ട് കച്ചവടമാണ്. എൽഡിഎഫിനെ തോൽപ്പിക്കാൻ ആരുമായും വോട്ട് പങ്കിടാൻ കോൺഗ്രസിന് മടിയില്ല. എന്നിട്ടും 10 സീറ്റ് നേടി എൽഡിഎഫ് തന്നെ അവിടെ വലിയ ഒറ്റക്കക്ഷിയായി എന്നത് ഈ വർഗ്ഗീയ കൂട്ടുകെട്ടിനേറ്റ തിരിച്ചടിയാണ്.
മറ്റത്തൂർ പഞ്ചായത്തംഗം കെ.ആർ ഔസേഫിന്റെ വെളിപ്പെടുത്തൽ നിങ്ങൾ കേട്ടില്ലേ? തൃശ്ശൂർ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബൂത്ത് പ്രവർത്തനം മന്ദീഭവിപ്പിക്കാൻ ഡിസിസി നേതൃത്വം ആവശ്യപ്പെട്ടു എന്നാണ് അദ്ദേഹം പറഞ്ഞത്. തൃശ്ശൂരിൽ ബിജെപി ജയിച്ചതും വോട്ട് വിഹിതം കൂടിയതും കോൺഗ്രസിന്റെ ഈ 'അടപടലം' വോട്ട് മറിക്കൽ കൊണ്ടാണ്. എന്നിട്ടും ബിജെപിയുമായി അധികാരം പങ്കിടുന്ന അംഗങ്ങളെ പുറത്താക്കാൻ കോൺഗ്രസ് തയ്യാറുണ്ടോ? ഇല്ല. കാരണം, 'ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപി' എന്നതാണ് അവരുടെ മുദ്രാവാക്യം. 35 എംഎൽഎമാരുണ്ടായാൽ കേരളം ഭരിക്കുമെന്ന് ബിജെപി പറയുന്നത് ഈ കോൺഗ്രസുകാരെ വിലയ്ക്കെടുക്കാം എന്ന ധൈര്യം കൊണ്ടാണ് എന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























