പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടങ്ങുന്നു... നിരക്കുകൾ നിശ്ചയിച്ചു...

പ്ലാസയുടെ 20 കിലോമീറ്റർ പരിധിയിലുള്ളവർക്ക് 340 രൂപയുടെ പാസ് എടുത്താൽ ഒരുമാസം മുഴുവൻ എത്രതവണ വേണമെങ്കിലും യാത്രചെയ്യാം.
ദേശീയപാതയിലെ രാമനാട്ടുകര - വെങ്ങളം റീച്ചിലെ പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ടോൾ പിരിവ് ആരംഭിക്കുന്നു. പുതുവർഷത്തിൽ തുടങ്ങുന്ന ടോൾ പിരിവിൻറെ നിരക്കുകൾ നിശ്ചയിച്ചു. വിജ്ഞാപനം പുറത്തിറങ്ങിയാൽ ജനുവരി ഒന്നിന് തന്നെ ടോൾ പിരിവ് ആരംഭിക്കുകയും ചെയ്യും
ഔദ്യോഗികമായി ഒളവണ്ണ ടോൾ പ്ലാസ എന്നാണ് ഈ ടോൾ കേന്ദ്രം അറിയപ്പെടുക.
മഹാരാഷ്ട്ര ആസ്ഥാനമായുള്ള ഹുളി എന്ന കമ്പനിയാണ് മൂന്നുമാസത്തേക്ക് ടോൾപിരിവ് നടത്തുന്നത്. ശേഷം ഒരുവർഷത്തേക്ക് പുതിയ ടെൻഡർ ക്ഷണിക്കും. പ്ലാസയുടെ 20 കിലോമീറ്റർ പരിധിയിലുള്ളവർക്ക് 340 രൂപയുടെ പാസ് എടുത്താൽ ഒരുമാസം മുഴുവൻ എത്രതവണ വേണമെങ്കിലും യാത്രചെയ്യാം. നാഷണൽ പെർമിറ്റ് അല്ലാത്ത കോഴിക്കോട് ജില്ലയിൽ രജിസ്റ്റർചെയ്ത കമേഴ്‌സ്യൽ വാഹനങ്ങൾക്കും ഇളവുണ്ട്.
കാർ, ജീപ്പ്, വാൻ, ലൈറ്റ് മോട്ടർ വെഹിക്കിൾ എന്നിവക്ക് ഒരു വശത്തേക്ക് 90 രൂപയാണ്, ഇരുവശത്തേക്കും 135 രൂപയും. പ്രതിമാസ നിരക്ക് 2975 രൂപ. കോഴിക്കോട് ജില്ലയിൽ റജിസ്റ്റർ ചെയ്ത കമേഴ്സ്യൽ വാഹനങ്ങൾക്ക് 45 രൂപയാണ്.
ബസ്, രണ്ട് ആക്സിൽ വാഹനങ്ങൾക്ക് ഒരു വശത്തേക്ക് 300 രൂപ, ഇരുവശത്തേക്കും 455 രൂപ. പ്രതിമാസനിരക്ക് 10,065 രൂപയാണ്. കോഴിക്കോട് ജില്ലയിൽ റജിസ്റ്റർ ചെയ്ത കമേഴ്സ്യൽ വാഹനങ്ങൾക്ക് 150 രൂപയായിരിക്കും.
"
https://www.facebook.com/Malayalivartha


























