റെക്കോർഡ് കുതിപ്പോടെ വെള്ളി വില.... കിലോഗ്രാമിന് 2.50 ലക്ഷം രൂപയെന്ന നിർണായക നിലവാരം ഭേദിച്ചു

വെള്ളി വില റെക്കോഡ് കുതിപ്പിൽ. തിങ്കളാഴ്ചത്തെ വ്യാപാരത്തിനിടെ ഫ്യൂച്ചേഴ്‌സ് വിപണിയിൽ കിലോഗ്രാമിന് 2.50 ലക്ഷം രൂപയെന്ന നിർണായക നിലവാരം ഭേദിച്ചു. ആഗോള വിപണിയിൽ ഔൺസിന് 80 ഡോളർ പിന്നിടുകയും ചെയ്തു.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ മാർച്ച് ഫ്യൂച്ചേഴ്‌സ് കരാർ പ്രകാരം വെള്ളിയുടെ വില കിലോഗ്രാമിന് 2,54,174 രൂപയാണ്. ഒരൊറ്റ ദിവസത്തിനിടെ 14,000 രൂപയുടെ (5.7%) വർധന. വെള്ളിയാഴ്ച കിലോഗ്രാമിന് 2,39,787 രൂപ നിലവാരത്തിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്.
"
https://www.facebook.com/Malayalivartha


























