ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും 90ലേക്ക്... ഓഹരി വിപണിയും നഷ്ടത്തിൽ

ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും 90ലേക്ക്. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തിൽ രൂപയ്ക്ക് അഞ്ചു പൈസയുടെ നഷ്ടമാണ് ഉണ്ടായത്. ഒരു ഡോളറിന് 89 രൂപ 95 പൈസ എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും ആദ്യന്തര വിപണിയിലെ ഇടിവുമാണ് രൂപയെ സ്വാധീനിച്ചത്.
ബാരലിന് 61.20 എന്ന നിലയിലേക്കാണ് ബ്രെൻഡ് ക്രൂഡിന്റെ വില മുന്നേറിയത്. അതേസമയം ഓഹരി വിപണിയും നഷ്ടത്തിലാണ്. വ്യാപാരത്തിന്റെ തുടക്കത്തിൽ ബിഎസ്ഇ സെൻസെക്‌സ് നൂറിലധികം പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 26000ന് തൊട്ടുമുകളിലാണ് വ്യാപാരം തുടരുന്നത്.
ടാറ്റ സ്റ്റീൽ, ജെഎസ്ഡബ്ല്യൂ സ്റ്റീൽ, ഹിൻഡാൽകോ, ഒഎൻജിസി ഓഹരികൾ നേട്ടം ഉണ്ടാക്കിയപ്പോൾ അദാനി പോർട്‌സ്, ശ്രീറാം ഫിനാൻസ്, പവർ ഗ്രിഡ് കോർപ്പറേഷൻ, ആക്‌സിസ് ബാങ്ക്, ജിയോ ഫിനാൻഷ്യൽ ഓഹരികൾ നഷ്ടം നേരിടുകയും ചെയ്തു.
"
https://www.facebook.com/Malayalivartha


























