MLA-യെ തൊടുന്നോടാ ലേഖജി യെ ചൊറിഞ്ഞ് ഷംസീർ...!ശ്രീലേഖ തൊടുത്ത് വിട്ട ബ്രഹ്മാസ്ത്രം, നിയമസഭയിൽ കത്തുന്നു..!

വി.കെ. പ്രശാന്ത് എംഎൽഎയോടു മുറി ഒഴിയാൻ ആവശ്യപ്പെട്ട മുൻ ഡിജിപിയും കോർപ്പറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖയുടെ നടപടി അപക്വമാണെന്ന് സ്പീക്കർ എ.എൻ. ഷംസീർ.
പ്രോട്ടക്കോൾ പ്രകാരം കൗൺസിലറെക്കാൾ മുകളിലാണ് എംഎൽഎ. അപ്പോൾ എങ്ങനെയാണ് കൗൺസിലർക്ക് ഇങ്ങനെ ആവശ്യപ്പെടാൻ സാധിക്കുക? ആർ. ശ്രീലേഖ ഞങ്ങളെല്ലാം ബഹുമാനിക്കുന്ന വ്യക്തിയാണ്. പരിചയസമ്പന്നയായ അവരിൽനിന്നുണ്ടായ അപക്വമായ നടപടിയാണിത്.
എംഎൽഎ ഹോസ്റ്റലിലെ മുറിക്കുപുറമേ പ്രശാന്ത് മറ്റൊരിടത്ത് ഓഫീസ് തുറന്നതിൽ തെറ്റില്ല. പൊതുജനങ്ങൾക്ക് എളുപ്പത്തിൽ എംഎൽഎയെ കാണാനും പ്രശ്നങ്ങൾ പറയാനും ഇതിലൂടെ കഴിയും. എംഎൽഎ ഹോസ്റ്റൽ വാച്ച് ആൻഡ് വാർഡിന്റെ നിയന്ത്രണത്തിലാണ്. അവിടെ ജനങ്ങൾക്ക് എളുപ്പത്തിൽ ചെല്ലാനാവില്ല. സുരക്ഷാപരമായ പരിശോധനകളൊക്കെയുണ്ടാവും. -സ്പീക്കർ പറഞ്ഞു.
കോർപ്പറേഷൻ കെട്ടിടത്തിലെ വി.കെ. പ്രശാന്ത് എൽഎൽഎയുടെ ഓഫീസ് ഒഴിയണമെന്ന ആവശ്യം രാഷ്ട്രീയപ്രേരിതവും ജനവിരുദ്ധവുമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. കഴിഞ്ഞ ഏഴുവർഷമായി കൃത്യമായി വാടക നൽകിയാണ് ഓഫീസ് പ്രവർത്തിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കാലാവധി പൂർത്തിയാക്കുന്നതിനുമുൻപ് ഓഫീസ് ഒഴിപ്പിക്കുന്നത് മറ്റു ലക്ഷ്യങ്ങൾ മനസ്സിൽക്കണ്ടാണ്. അതേസമയം, കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥന്റെ പ്രസ്താവന അദ്ഭുതപ്പെടുത്തി. വാടകക്കെട്ടിടത്തിൽനിന്ന് ഇറക്കിവിടാൻ ആവേശം കാണിക്കുന്ന ശബരീനാഥന്റെ പ്രവർത്തനം മറ്റു ചിലർക്കുവേണ്ടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha


























