വെനസ്വേലയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം;ബ്രസീൽ- വെനിസ്വേലൻ അതിർത്തി അടച്ചതിൽ പ്രസിഡന്‍റ് നിക്കോളാസ് മദൂറോക്കെതിരെ കടുത്ത പ്രതിഷേധം

വെനസ്വേലയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാവുന്നു. ബ്രസീലുമായുള്ള അതിർത്തി അടയ്ക്കാൻ വെനിസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മദൂറോ ഉത്തരവിട്ടതിനെതിരെയുള്ള പ്രതിഷേധം ശക്തമാവുകയാണ്.അതിര്‍ത്തി അടക്കുന്നത് തടയാന്‍ ശ്രമിച്ചവര്‍ക്ക് നേരെ സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
രാജ്യത്ത് വിദേശ സംഘടനകൾ ജനങ്ങൾക്ക് സഹായമെത്തിക്കുന്നത് തടയാനാണ് മദൂറോ ബ്രസീൽ അതിർത്തി അടച്ചത്.ഇത് നടപ്പിലാക്കാനെത്തിയ സൈന്യത്തെ തടയാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. അമേരിക്ക ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ ശ്രമിക്കുന്ന നാടകമാണ് സഹായമെത്തിക്കലെന്നാണ് മദൂറോയുടെ ആരോപണം. അതിനിടെ പ്രസിഡന്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും സംഗീത നിശ നടന്നു.
പ്രതിപക്ഷ നേതാവ് യുവാന്‍ ഗെയ്ദോയെ അനുകൂലിച്ചുള്ള പരിപാടി നടന്നത് വെനസ്വേലക്ക് തൊട്ടടുത്തുള്ള കൊളംബിയന്‍ പ്രദേശത്തായിരുന്നു. ബ്രിട്ടീഷ് വ്യവസായിയായ സര്‍ റിച്ചാര്‍ഡ് ബ്രാന്‍സണാണ് വെനസ്വേല എയിഡ് ലൈവ് കണ്‍സേര്‍ട്ട് എന്ന പരിപാടിക്ക് നേതൃത്വം നല്‍കിയത്. പരിപാടിയില്‍ നിന്നും ലഭിക്കുന്ന പണം ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ ഉപയോഗിക്കാനാണ് തീരുമാനം.
ഈ സ്ഥലത്ത് നിന്നും 300 മീറ്റര്‍ മാറി വെനസ്വേലന്‍ അതിര്‍ത്തിക്കകത്തായിരുന്നു പ്രസിഡന്റിനെ അനുകൂലിക്കുന്നവരുടെ ഹാന്‍ഡ്സ് ഓഫ് വെനസ്വേല കണ്‍സേര്‍ട്ട് നടന്നത്. അതേസമയം വെനസ്വേലയില്‍ അസ്ഥിരതയുണ്ടാക്കുന്നതിനായി അമേരിക്ക പ്രതിപക്ഷത്തിന് ആയുധം നല്‍കുകയാണെന്ന് റഷ്യ ആരോപിച്ചു. വെനസ്വേലയിലേക്ക് നിര്‍ബന്ധിച്ച് സഹായം എത്തിക്കേണ്ട ആവശ്യമില്ലെന്ന് ചൈനയും പ്രതികരിച്ചു.
കൊളംബിയയുമായുള്ള അതിർത്തി അടക്കുന്നതും പരിഗണനയിലാണ്. സാമ്പത്തിക പ്രതിസന്ധി കാരണം ഭക്ഷണവും മരുന്നുംപോലും ദുർലഭമായ വെനിസ്വേലയിൽ നിന്ന് 30 ലക്ഷം പേർ പലായനം ചെയ്തു എന്നാണ് യുഎൻ കണക്ക്.
https://www.facebook.com/Malayalivartha


























