ആണവായുധ കരാർ ; അമേരിക്കയുമായി ധാരണയിൽ എത്തുകയാണെങ്കിൽ ഉത്തരകൊറിയക്ക് സാമ്പത്തിക വളർച്ച ഉണ്ടാകുമെന്ന് ഡൊണാൾഡ് ട്രംപ്

ആണവായുധങ്ങളുടെ കാര്യത്തിൽ അമേരിക്കയുമായി ധാരണയിലെത്തുകയാണെങ്കിൽ ഉത്തരകൊറിയക്ക് സാമ്പത്തിക വളർച്ച ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . അതേസമയം ആണവായുധങ്ങൾ കൈവശം വെക്കുകയാണെങ്കിൽ ഉത്തരകൊറിയക്ക് യാതൊരു തരത്തിലുള്ള സാമ്പത്തിക വളർച്ചയും ഉണ്ടാകില്ലെന്ന്ട്രംപ് പറഞ്ഞു.
കഴിഞ്ഞ മാസം 27, 28 തിയതികളില്‍ വിയറ്റ്‌നാം തലസ്ഥാനമായ ഹാനോയില്‍ നടന്നഇരു രാഷ്ട്ര
നേതാക്കന്മാരുടെയും രണ്ടാം ഉച്ചകോടി പരാജയപ്പെട്ടതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.
പ്രത്യക്ഷത്തില്‍ ഉത്തരകൊറിയയും അമേരിക്കയും തമ്മില്‍ വളരെ ശക്തമായ ബന്ധമാണുള്ളതെന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞു.ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോകാനാണ് ഇരു രാജ്യങ്ങളും ആഗ്രഹിക്കുന്നത്. ഹാനോയ് ഉച്ചകോടിയില്‍ കിം ജോങ് ഉന്നുമായി നിരവധി വിഷയങ്ങള്‍ ചര്‍ച്ചചെയ്തുവെന്നും തങ്ങള്‍ തമ്മില്‍ തുടർന്ന് പോരുന്ന ദൃഢബന്ധം മികച്ച ധാരണകളിലേക്ക് നയിക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് വ്യക്തമാക്കി.
എന്നാല്‍ അടുത്ത കൂടിക്കാഴ്ച്ച എപ്പോഴായിരിക്കുമെന്നത് സംബന്ധിച്ച് തീരുമാനങ്ങളൊന്നും ആയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























