ഭാര്യവീട്ടിൽ നിന്നും കഴുത്തു മുറിച്ച് വനത്തിലേക്ക് ഓടി; മധ്യവയസ്ക്കന്റെ മൃതദേഹം ഉൾവനത്തിൽ നിന്നും കണ്ടെത്തി; കഴുത്തു മുറിക്കാൻ കാരണം കുടുംബ പ്രശ്നം

കഴുത്തു മുറിച്ച് വനത്തിലേക്ക് ഓടിപ്പോയ മധ്യവയസ്ക്കന്റെ മൃതദേഹം ഉൾവനത്തിൽ നിന്നും കണ്ടെത്തി. കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് സ്വദേശി രാജേന്ദ്രൻ ആണ് മരിച്ചത്. ഞായർ ഉച്ചയ്ക്കു രണ്ടുമണിയോടെയായിരുന്നു സംഭവം.
ഭാര്യവീട്ടിലായിരുന്ന രാജേന്ദ്രൻ സ്വയം മുറിവേൽപ്പിച്ച ശേഷം കൊട്ടിയൂർ റിസർവ് വനത്തിലേക്ക് ഓടിപ്പോവുകയായിരുന്നു. പൊലീസും നാട്ടുകാരും ചേർന്നു വനത്തിനുള്ളിൽ വ്യാപക തിരച്ചിൽ നടത്തി. ഇതിനിടെ രക്തക്കറ പുരണ്ട ടീഷർട്ട് കണ്ടെത്തി. തുടർന്ന് ആർആർടി സംഘം ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തി. എന്നാൽ രാജേന്ദ്രനെ കണ്ടെത്താൻ സാധിച്ചില്ല.
ഇന്നലെ വൈകുന്നേരം ആറുമണിയോടെ ഡോഗ് സ്ക്വാഡിനെ എത്തിച്ചും വനത്തിനുള്ളിൽ വിശദമായ പരിശോധനകൾ നടത്തിയിരുന്നു. വനംവകുപ്പിന്റെ കൊട്ടിയൂർ റേഞ്ച്, കൊട്ടിയൂർ വൈൽഡ് ലൈഫ് യൂണിറ്റ്, ആർആർടി എന്നിവരും പൊലീസും നാട്ടുകാരും ചേർന്നാണു രാത്രി വൈകുവോളം തിരച്ചിൽ നടത്തിയത്. കുടുംബ പ്രശ്നമാണ് കഴുത്തു മുറിക്കാൻ കാരണമെന്നാണു നിഗമനം.
https://www.facebook.com/Malayalivartha

























