എല്ലാം എല്ലാം അയ്യപ്പന്‍... ശബരിമല സ്വർണക്കൊള്ള കേസ് നിര്‍ണായക ഘട്ടത്തിലേക്ക്, ഉണ്ണികൃഷ്‌ണൻ പോറ്റിക്കുവേണ്ടി പത്‌മകുമാറിനൊപ്പം വിജയകുമാറും ഗൂഢാലോചന നടത്തിയെന്ന് എസ്ഐടി; വിജയകുമാർ റിമാന്റിൽ

ശബരിമല സ്വർണക്കൊള്ളക്കേസ് അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ശബരിമല സ്വർണക്കൊള്ളക്കേസില്‍ ഉണ്ണികൃഷ്‌ണൻ പോറ്റിക്കുവേണ്ടി ബോർഡ് പ്രസിഡൻ്റായിരുന്ന പത്‌മകുമാറിനൊപ്പം വിജയകുമാറും ഗൂഢാലോചന നടത്തിയെന്ന് റിമാൻഡ് റിപ്പോർട്ട്. രേഖകളിൽ കൃത്രിമം നടത്തിയെന്നും ബോർഡിന് നഷ്‌ടമുണ്ടാക്കാനായി പ്രതികൾ സഹകരിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തി. അതേസമയം, വിജയകുമാറിനെ കോടതി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു. അടുത്ത മാസം 12വരെയാണ് റിമാൻ്റ് കാലാവധി. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയാണ് പ്രതിയെ റിമാൻ്റ് ചെയ്തത്. വിജയകുമാർ സമർപ്പിച്ച ജാമ്യപേക്ഷ ഈ മാസം 31 ന് പരിഗണിക്കും.
ദേവസ്വം ബോർഡ് മുൻ അംഗമാണ് എൻ വിജയകുമാർ. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണപ്പാളി കൊടുത്തുവിടാൻ തീരുമാനമെടുത്തതിൽ ബോർഡ് പ്രസിഡൻ്റായിരുന്ന പത്മകുമാറിനൊപ്പം വിജയകുമാറിനും പങ്കുണ്ടെന്ന് കണ്ടെത്തിയാണ് അറസ്റ്റ്. മുൻകൂർ ജാമ്യാപേക്ഷ നൽകിയ ശേഷം സുഹൃത്തിൻ്റെ വീട്ടിലേക്ക് മാറിയ വിജയകുമാർ ഉച്ചയോടെ എസ്ഐടി ഓഫീസിൽ ഹാജരാകുകയായിരുന്നു. സെക്രട്ടറിയേറ്റിലെ സിപിഎം സംഘടനയുടെ പ്രസിഡൻ്റായിരുന്നു വിജയകുമാർ.
പത്മകുമാറിനെ അറസ്റ്റ് ചെയ്തിട്ടും ഒപ്പം ബോർഡിൽ അംഗങ്ങളായ എൻ വിജയകുമാറിനെയും കെപി ശങ്കരദാസിനെയും എന്ത് കൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. വമ്പൻ സ്രാവുകളിലേക്ക് അന്വേഷണം നീങ്ങണമെന്ന കോടതിയുടെ കർശന നിർദ്ദേശം കൂടി വന്നതിന് പിന്നാലെയാണ് അടുത്ത അറസ്റ്റ്. രണ്ട് അംഗങ്ങളെ എസ്ഐടി അറസ്റ്റ് ചെയ്യാനൊരുങ്ങുന്നതിനിടെയാണ് വിജയകുമാർ എസ്ഐടി ഓഫീസിലെത്തി കീഴടങ്ങിയത്. മുൻകൂർ ജാമ്യാപേക്ഷ നൽകിയതിന് ശേഷം വിജയകുമാർ ഒളിവിലായിരുന്നു. ഹൈക്കോടതി പരാമർശത്തിന് പിന്നാലെ എസ്ഐടി വിജയകുമാറിൻ്റേയും ബന്ധുക്കളുടേയും വീട്ടിൽ കഴിഞ്ഞ ദിവസമെത്തിയിരുന്നു. ഇതറിഞ്ഞ വിജയകുമാർ താൻ ജീവിതം അവസാനിപ്പിക്കാൻ പോവുകയാണെന്ന് അടുത്ത സുഹൃത്തുക്കള്‍ക്ക് സന്ദേശമയച്ചു. ഇതിന് പിന്നാലെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കൊപ്പമെത്തി വിജയകുമാർ കീഴടങ്ങുകയായിരുന്നു. ബോർഡിന് നഷ്ടമാകും വിധം പ്രതികളെ സഹായിക്കാൻ രേഖകളിൽ കൃത്രിമം നടത്തി എന്നതക്കടമുള്ള കുറ്റമാണ് വിജയകുമാറിനെതിരായ റിമാൻ്റ് റിപ്പോർട്ടിലുള്ളത്. വിജയകുമാറിനെ 12 വരെ റിമാൻ്റ് ചെയ്തു.
വിജയകുമാറിന് കുരുക്കായത് പത്മകുമാറിൻറെ മൊഴിയും മിനുട്സുമാണ്. 2019 മാർച്ച് 19ന് പോറ്റിക്ക് സ്വർണ്ണപ്പാളികൾ കൈമാറുമ്പോൾ മിനുട്സിൽ ചെമ്പെന്ന് പത്മകുമാർ തിരുത്തി എഴുതിയതാണ് നിർണ്ണായകമായത്. എല്ലാം പത്മകുമാർ മാത്രം അറിഞ്ഞാണെന്ന് വിജയകുമാറും ശങ്കരദാസും മൊഴി നൽകി. എന്നാൽ ബോർഡ് എടുത്ത തീരുമാനത്തിൽ താൻ മാത്രം എങ്ങിനെ പ്രതിയാകുമെന്നായിരുന്നു ജാമ്യാപേക്ഷയിലെ പത്മകുമാറിൻ്റെ ചോദ്യം. പക്ഷാഘാതം ബാധിച്ച കെപി ശങ്കരദാസ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ശങ്കരദാസിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഒന്നിന് കോടതി പരിഗണിക്കും. ഇടത് സംഘടന സെക്രട്ടറിയേറ്റ് എംപ്ളോയീസ് അസോസിയേഷനിൽ പ്രസിഡൻ്റായിരിക്കെ വിജയകുമാറിനെ അക്രമസമരത്തിൻ്റെ പേരിൽ യുഡിഎഫ് സർക്കാർ പിരിച്ചുവിട്ടിരുന്നു. വിഎസ് സർക്കാർ തിരിച്ചെടുത്തു. വിരമിച്ച ശേഷം സിപിഎം നോമിനിയായാണ് ബോർഡിലെത്തുന്നത്.
നിലവിൽ തിരുവല്ലം വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗമാണ് എൻ വിജയകുമാർ. സ്വർണ്ണക്കൊള്ളയിൽ രാജ്യാന്തര ബന്ധത്തിൻ്റെ കണ്ണിയെന്ന് പ്രവാസി വ്യവസായി മൊഴി നൽകിയ ഡിണ്ടിഗൽ സ്വദേശി മണിയെ നാളെ എസ്ഐടി ചോദ്യം ചെയ്യും.
അതേസമയം ശബരിമല സ്വർണ്ണക്കടത്ത് കേസിൽ, ദിണ്ഡിഗൽ മണിയെ പ്രത്യേക അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. കേസിൽ ഹാജരാകാൻ മണിക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നു. കഴിഞ്ഞ ദിവസം മണിയുടെ ഓഫീസിൽ എസ്ഐടി പരിശോധന നടത്തിയിരുന്നെങ്കിലും, മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ലെന്നും കള്ളക്കടത്തുമായി ബന്ധമില്ലെന്നുമാണ് മണി പോലീസിനോട് പ്രതികരിച്ചിരുന്നത്. എന്നാൽ അന്വേഷണസംഘം നടപടികൾ കർശനമാക്കിയതോടെ ഇന്ന് ഹാജരാകാമെന്ന് മണി സമ്മതിക്കുകയായിരുന്നു. മണിക്ക് വ്യാജ സിം കാർഡുകൾ എടുത്തു നൽകിയവരോടും ഇന്ന് ഹാജരാകാൻ അന്വേഷണ സംഘം നിർദ്ദേശിച്ചിട്ടുണ്ട്.
ശബരിമല ഉൾപ്പെടെ കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള വിലപിടിപ്പുള്ള ഉരുപ്പടികൾ മണിയും സംഘവും വിദേശത്തേക്ക് കടത്തിയിട്ടുണ്ടോ എന്ന കാര്യത്തിൽ ഇന്നത്തെ ചോദ്യം ചെയ്യലോടെ വ്യക്തത ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.
കേസിൽ രാജ്യാന്തര കള്ളക്കടത്ത് സംഘങ്ങളുടെ പങ്കാണ് പ്രധാനമായും അന്വേഷിക്കുന്നത്. അതേസമയം, നിലവിൽ റിമാൻഡിൽ കഴിയുന്ന പ്രതികളായ ഗോവർദ്ദൻ, പങ്കജ് ഭണ്ഡാരി എന്നിവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വിട്ടുകിട്ടാൻ എസ്ഐടി കോടതിയിൽ അപേക്ഷ സമർപ്പിക്കും. പ്രതികളെ മുഖാമുഖം ഇരുത്തി ചോദ്യം ചെയ്യുന്നതോടെ കേസിലെ കൂടുതൽ ഉന്നതരുടെ പങ്കും പുറത്തുവരുമെന്നാണ് സൂചന.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിശദമായി പരിശോധിച്ചെന്നും അപ്രതീക്ഷിത പരാജയവും പരിഹാര നടപടികളുമാണ് നേതൃയോഗം ചർച്ച ചെയ്തതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ശരിയായ ദിശാബോധത്തോടെ വിലയിരുത്തലുമായി മുന്നോട്ട് പോകുമെന്നും വോട്ടിംഗ് കണക്ക് നോക്കിയാൽ 60 നിയമസഭാ മണ്ഡലങ്ങളിൽ വ്യക്തമായ ലീഡുണ്ട്. ശരിയായ രാഷ്ടീയ പ്രചാരണവും സംഘാടന മികവും ഉണ്ടെങ്കിൽ തിരിച്ച് പിടിക്കാം. സർക്കാരിനെ കുറിച്ച് മികച്ച അഭിപ്രായമാണുള്ളത്. മികച്ച ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്താൻ സാധിക്കും. കള്ള പ്രചാരവേലയുടെ അടിസ്ഥാനത്തിലാണ് യുഡിഎഫ് ബിജെപി വോട്ട് തേടിയതെന്നും എംവി ഗോവിന്ദൻ പറഞ്ഞത്.
കൂടാതെ, വികസന നേട്ടങ്ങൾ ജനങ്ങൾ തിരിച്ചറിയാതിരിക്കാൻ വർഗീയ പ്രചരണത്തിലൂടെ വോട്ടു പിടിക്കാൻ ശ്രമിച്ചെന്നും തിരുവനന്തപുരം കോർപറേഷനിൽ ബിജെപി ജയിച്ച 41 വാർഡിൽ യുഡിഎഫ് മൂന്നാം സ്ഥാനത്താണ്, സംസ്ഥാനത്താകെ ഇതേ അവസ്ഥയാണ് പരസ്പരം വോട്ട് കൈമാറ്റം നടന്നിട്ടുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
അമിത ആത്മവിശ്വാസം, സംഘടനാ ദൗർബല്യം, പ്രാദേശിക വീഴ്ച തുടങ്ങിയ കാരണങ്ങളാണ് അപ്രതീക്ഷിത തോൽവിക്ക് കാരണമായതെന്നാണ് വിലയിരുത്തല്‍. തിരഞ്ഞെടുപ്പു പരാജയം സംബന്ധിച്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണു ഗോവിന്ദൻ ഇക്കാര്യങ്ങൾ പറഞ്ഞത്. ശബരിമല വിഷയത്തിൽ യുഡിഎഫും ബിജെപിയും വലിയ പ്രചാരവേല നടത്തിയെങ്കിലും ഉദ്ദേശിച്ച ഫലം അവർക്ക് ലഭിച്ചില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
‘‘സർക്കാരിന്റെ പ്രവർത്തനങ്ങൾ, പ്രത്യേകിച്ച് ഒക്ടോബർ 29ലെ മന്ത്രിസഭാ തീരുമാനം വച്ചു വിജയിക്കുമെന്ന അമിതമായ ആത്മവിശ്വാസം പൊതുവിൽ എൽഡിഎഫിനുണ്ടായിരുന്നു. ചില പ്രദേശങ്ങളിൽ പ്രത്യേകിച്ച് നഗരമേഖലകളിലുണ്ടായ സംഘടനാ ദൗർബല്യം ഈ തിരിച്ചടിക്ക് ഇടയാക്കി. പ്രാദേശിക തലത്തിൽ പ്രവർത്തനങ്ങളിലുണ്ടായ ചില വീഴ്ചകളും അതത് മേഖലകളിലെ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ തടസമായി നിൽക്കുന്ന സ്ഥിതിയുണ്ടായി.
ശബരിമല പോലുള്ള വിഷയങ്ങളിൽ യുഡിഎഫും ബിജെപിയും ശക്തമായ കള്ളപ്രചാരവേല നടത്തിയിരുന്നു. ആ പരിശ്രമം അവർ ഉദ്ദേശിച്ച പോലെ വിജയിച്ചില്ല. കണക്കുകൾ ഇതാണു കാണിക്കുന്നത്. ശബരിമല ഉൾക്കൊള്ളുന്ന പന്തളം മുനിസിപ്പാലിറ്റി ബിജെപിയിൽനിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. പണക്കൊഴുപ്പിന്റെ വലിയ സ്വാധീനം യുഡിഎഫും ബിജെപിയും ഉപയോഗിച്ചു. ബിജെപിക്ക് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ സീറ്റുകളിൽ മത്സരിച്ചിട്ടും നേരിയ വർധനവ് മാത്രമാണ് ഉണ്ടായിട്ടുള്ളത്. അവരുടെ അവകാശവാദങ്ങൾ പൊളിഞ്ഞു. പാലക്കാട് പോലും കേവലഭൂരിപക്ഷം നേടാനായില്ല. യഥാർഥത്തിൽ ബിജെപിയെ നേരിട്ടതും പ്രതിരോധിച്ചതും എൽഡിഎഫാണ്’’ – ഗോവിന്ദൻ പറഞ്ഞു.
അതേസമയം ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടി അറസ്റ്റ് ചെയ്ത തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ.വിജയകുമാറിനെ ജനുവരി 12 വരെ റിമാൻഡ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് എടുത്തിട്ടുള്ള രണ്ടു കേസിലും വിജയകുമാർ പ്രതിയാണ്. ഇയാളുടെ ജാമ്യാപേക്ഷ ഡിസംബർ 31 ന് കോടതി പരിഗണിക്കും. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയാണ് കേസ് പരിഗണിച്ചത്.
മറ്റു പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ വേണ്ടി അന്വേഷണ സംഘം സമർപ്പിച്ച അപേക്ഷ, ഉണ്ണികൃഷണൻ പോറ്റി നൽകിയ ജാമ്യാപേക്ഷ എന്നിവ കോടതി ഇന്ന് പരിഗണിക്കും. സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിട്ടതിന്, ബോർഡിലെ എല്ലാ അംഗങ്ങൾക്കും തുല്യ ഉത്തരവാദിത്തം ഉണ്ടെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. കൂട്ടുത്തരവാദിത്തം ഉണ്ടെന്ന് എ. പത്മകുമാറും മൊഴി നല്‍കിയിരുന്നു. മൊഴി സാധൂകരിക്കുന്ന നടപടിയാണ് വിജയകുമാറിന്റെ അറസ്റ്റ്.
പത്മകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലത്ത് ചുമതലയിലുണ്ടായിരുന്ന അംഗമാണ് എൻ.വിജയകുമാർ. കെ.പി.ശങ്കർദാസിനെയും എൻ.വിജയകുമാറിനെയും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് എസ്ഐടി നോട്ടിസ് നൽകിയിരുന്നെങ്കിലും ഇരുവരും ഹാജരായിരുന്നില്ല. മുൻകൂർ ജാമ്യഹർജി കൊല്ലം കോടതിയിൽ വിജയകുമാർ നൽകിയിരുന്നെങ്കിലും എസ്ഐടി അറസ്റ്റിലേക്ക് കടക്കുകയായിരുന്നു. ഉദ്യോഗസ്ഥരാണ് സ്വർണപാളിയുമായി ബന്ധപ്പെട്ട് കാര്യങ്ങൾ നടത്തിയിരുന്നതെന്നും ബോർഡ് അംഗമായ തനിക്ക് അതിൽ പങ്കില്ലെന്നുമാണ് വിജയകുമാർ മുൻപ് പറഞ്ഞിരുന്നത്. സിപിഎം നേതാവ് കൂടിയാണ് അറസ്റ്റിലായ വിജയകുമാർ. വിജയകുമാറിലേക്കും ശങ്കർദാസിലേക്കും അന്വേഷണം നീളുന്നില്ലെന്ന് കോടതി വിമർശിച്ചിരുന്നു.
https://www.facebook.com/Malayalivartha


























