തലസ്ഥാനത്ത് എന്തും സംഭവിക്കാം... കലാപ നീക്കം ശക്തം ശ്രീലേഖ വിവാദം റിഹേഴ്സൽ മാത്രം സൂക്ഷിച്ച് ബി ജെ പി
ശ്രീലേഖയുടെ നീക്കത്തിനെതിരെ ശക്തമായാണ് സിപിഎം രംഗത്തെത്തിയത്. കോർപ്പറേഷന് വാടക നൽകുന്ന കെട്ടിടം ഒഴിപ്പിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കൗൺസിൽ യോഗമാണ്. അങ്ങനെയിരിക്കെ ശ്രീലേഖ എന്ത് അധികാരത്തിന്റെ പുറത്താണ് വികെ പ്രശാന്തിനോട് ആവശ്യപ്പെട്ടത് എന്നാണ് പ്രധാന ചോദ്യം. ഇതിന് മറുപടി പറയാൻ ബിജെപിക്കോ ശ്രീലേഖയ്‌ക്കോ കഴിയുന്നില്ല.ഇതോടെയാണ് സൗഹൃദത്തിന്റെ പുറത്താണ് ഓഫീസ് ഒഴിയാൻ അഭ്യർത്ഥിച്ചതെന്ന് ശ്രീലേഖ പറയുന്നത്. വിവാദം പരിധിവിടുമെന്ന് തോന്നലിന്റെ പുറത്താണ് ശ്രീലേഖ പ്രശാന്തിനെ നേരിട്ട് കണ്ട് തണുപ്പിക്കാൻ ശ്രമം നടത്തിയത്. എന്നാൽ ഇതിന് മുമ്പ് തന്നെ സിപിഎം രാഷ്ട്രീയ വിവാദമായി വിഷയത്തെ ഉയർത്തി. പാർട്ടിയുമായി ആലോചിക്കാതെ ഇങ്ങനെ ഒരു ആവശ്യം മുന്നോട്ടുവച്ചതിൽ ശ്രീലേഖയ്‌ക്കെതിരെ ബിജെപി നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് വിവരം.
മുൻ മേയറും വട്ടിയൂർക്കാവ് എംഎൽഎയുമായ വികെ പ്രശാന്ത് സഹോദര തുല്യനാണെന്നും അദ്ദേഹത്തിന്റെ ഓഫീസ് മാറിത്തരണമെന്ന് അഭ്യർത്ഥിക്കുകയാണ് ചെയ്തതെന്ന് ശാസ്തമംഗലം കൗൺസിലർ ആർ ശ്രീലേഖ പറഞ്ഞു. തന്റെ ഓഫീസ് പ്രവർത്തിപ്പിക്കുന്നതിന് വേണ്ടിയാണ് തിരുവനന്തപുരം കോർപ്പറേഷൻ കെട്ടിടത്തിലെ എംഎൽഎ ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ടത്. തിരക്കിട്ട് ഒഴിയണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഒരു അഭ്യർത്ഥനയായാണ് ഇക്കാര്യം സംസാരിച്ചത്. എന്നാൽ അത് പറ്റില്ലെന്നും ഒഴിപ്പിക്കാമെങ്കിൽ ഒഴിപ്പിച്ചോ എന്നാണ് വികെ പ്രശാന്ത് തന്നോട് പറഞ്ഞതെന്നും ശ്രീലേഖ വ്യക്തമാക്കി.മകരവിളക്ക്:
'മുൻ മേയറായിരുന്ന സമയത്ത് എടുത്ത കെട്ടിടമാണെന്നാണ് ഞാൻ മനസിലാക്കുന്നത്. ഒരു ചേച്ചിയുടെ സ്ഥാനത്ത് നിന്നാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. എന്റെ ഫോണിൽ റെക്കോഡ് ഇല്ല. അങ്ങനെയൊരു രീതി എനിക്കില്ല. എന്റെ അറിവിൽ പ്രശാന്തിന്റെ ഫോണിൽ കോൾ റെക്കാർഡ് ഉണ്ടെന്നാണ് മനസിലാക്കുന്നത്. നിങ്ങൾക്കത് പരിശോധിച്ച് നോക്കാം. എന്റെ യാചനാ സ്വരവും പ്രശാന്ത് ഇങ്ങോട്ട് സംസാരിച്ച രീതിയും നിങ്ങൾക്ക് നേരിട്ട് കേൾക്കാം.എന്റെ അറിവിൽ ഓഫീസുമായി ബന്ധപ്പെട്ട് ഇങ്ങനെ ഒരു കരാർ ഉണ്ടെന്ന് തോന്നുന്നില്ല. കോർപ്പറേഷന്റെ കെട്ടിടമായതുകൊണ്ട് വാടക നൽകുന്നുണ്ട്. കഴിഞ്ഞ കോർപ്പറേഷൻ ഭരണാധികാരികൾ ഇദ്ദേഹത്തിന് ഒരു സഹായം ചെയ്തുകൊടുത്തെന്നാണ് ഞാൻ മനസിലാക്കുന്നത്. എനിക്ക് കൗൺസിലറായി പ്രവർത്തിക്കാൻ ഒരു ഓഫീസ് ആവശ്യമുണ്ടല്ലോ? ഇപ്പോൾ അങ്ങനെ ഒരു സൗകൗര്യമില്ല. എന്നെ കാണാൻ വരുകയാണെങ്കിൽ അവർക്ക് ഇരിക്കാൻ പോലും സ്ഥലമില്ല. ഈ അവസരത്തിൽ ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങൾ മാദ്ധ്യമങ്ങൾ തീരുമാനിക്കൂ?- ശ്രീലേഖ പറഞ്ഞു.ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിൽ വാടകയ്ക്ക് പ്രവർത്തിക്കുന്ന ഓഫീസ് ഒഴിയണമെന്ന് കൗൺസിലർ ആർ ശ്രീലേഖ ആവശ്യപ്പെട്ടതിനെ തുടർന്നാണ് വിവാദം ഉടലെടുത്തത്. ആർ ശ്രീലേഖ ഒറ്റയ്‌ക്കെടുത്ത തീരുമാനമായിരിക്കില്ലെന്നും മര്യാദയില്ലാത്ത നടപടിയാണ് സ്വീകരിച്ചതെന്നും വി കെ പ്രശാന്ത് പറഞ്ഞു. തിരുവനന്തപുരം കോർപറേഷനിൽ ബിജെപി ഭരണം പിടിച്ച് അധികാരത്തിലേറിയതിന് പിന്നാലെയാണ് ഈ ആവശ്യം. ഫോണിൽ വിളിച്ച ശ്രീലേഖ പ്രശാന്തിനോട് ഇക്കാര്യം ആവശ്യപ്പെടുകയായിരുന്നു. തന്റെ ഓഫിസ് സൗകര്യപ്രദമായി പ്രവർത്തിപ്പിക്കുന്നതിന് പ്രശാന്ത് ഒഴിയണമെന്ന് ഫോണിലൂടെയാണ് ശ്രീലേഖ ആവശ്യപ്പെട്ടത്. മുമ്പും വിവാദങ്ങൾ സൃഷ്ടിക്കാൻ മിടുക്കനാണ് വി.കെ.പ്രശാന്ത്.കഴിഞ്ഞ വർഷം ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ പ്രശാന്ത് രംഗത്തെത്തിയിരുന്നു. ഒടുവിൽ മന്ത്രി ഗണേഷ് തന്നെ സുല്ലിട്ടു. ഇലക്ട്രിക് സിറ്റി ബസ് സര്‍വീസുമായി ബന്ധപ്പെട്ട പരാമർശമാണ് ഗതാഗത മന്ത്രി ഗണേഷ് കുമാറിന് ബൂമറാംഗായത്. ഇനി ഇലക്ട്രിക് ബസ് വാങ്ങില്ലെന്നും ഇലക്ട്രിക് സിറ്റി ബസ് സർവ്വീസ് നഷ്ടമാണെന്നുമുള്ള ഗണേഷിന്‍റെ പ്രസ്താവനക്കെതിരെ വലിയ വിമർശനമാണ് പൊതുവേ ഉയർന്നത് . വട്ടിയൂർക്കാവ് എം എൽ എ വി കെ പ്രശാന്ത് തുടങ്ങിവച്ച വിമർശനം സി പി എം സംസ്ഥാന സെക്രട്ടറി വരെ ഏറ്റെടുത്തതോടെ മന്ത്രി പ്രതിസന്ധിയിലായി. സർക്കാരിനോടോ സി പി എമ്മിനോടോ പോലും ആലോചിക്കാതെയുള്ള മന്ത്രിയുടെ പ്രസ്താവന തുടക്കത്തിലെ കല്ലുകടിയായി മാറിയിട്ടുണ്ട്. സി പി എം സംസ്ഥാന സെക്രട്ടറി തന്നെ ഗതാഗത മന്ത്രിയെ പരസ്യമായി തള്ളിപ്പറഞ്ഞ് രംഗത്തെത്തിയതോടെ വിവാദം മുറുകിയത്.
മന്ത്രി മാത്രമല്ലല്ലോ, മന്ത്രിസഭയല്ലേ ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത് എന്നായിരുന്നു ഇത് സംബന്ധിച്ച എം വി ഗോവിന്ദന്‍റെ പ്രതികരണം. ഗതാഗത മന്ത്രിക്കുള്ള താക്കീതാണ് സി പി എം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം എന്ന വിലയിരുത്തലുകളും ഉയർന്നു. ജനങ്ങള്‍ക്ക് ആശ്വാസമെങ്കില്‍ ഇലക്ട്രിക് ബസ് തുടരുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി ഉറപ്പിച്ച് പറഞ്ഞിട്ടുണ്ട്. ഇതോടെ ഇലക്ട്രിക്ക് ബസിന്‍റെ കാര്യത്തിൽ ഗതാഗത മന്ത്രിക്ക് പിന്നാക്കം പോകേണ്ടി വന്നു.
നഗര മേഖലയായ വട്ടിയൂർക്കാവിലെ പൊതുജനങ്ങളുടെ അഭിപ്രായം എന്ന നിലയിൽ മന്ത്രിക്കെതിരെ ആദ്യ വെടിപൊട്ടിച്ചത് വി കെ പ്രശാന്ത് എം എൽ എ ആയിരുന്നു. ഇലട്രിക് സിറ്റി ബസ് സര്‍വീസ് നയപരമായ തീരുമാനമാണെന്നും കെ എസ് ആര്‍ ടി സിക്ക് ബാധ്യതയില്ലെന്നുമാണ് വി കെ പ്രശാന്ത് പറഞ്ഞത്. ബസിനെ ആശ്രയിക്കുന്ന നിരവധിപേരുണ്ടെന്നും നിലനിര്‍ത്താനാവശ്യമായ നടപടിയുണ്ടാകണമെന്നും നഗരമലിനീകരണം കുറക്കുന്ന ബസുകള്‍ നിലനിര്‍ത്തണമെ്ന്നും ഇലക്ട്രിക് ബസ് ഒഴിവാക്കുന്നത് ഇടത് മുന്നണി നയമല്ലെന്നും വി കെ പ്രശാന്ത് ചൂണ്ടികാണിച്ചു. . ജനങ്ങൾ ഏറ്റെടുത്ത ഇലക്ട്രിക് ബസ് സർവീസ് അവസാനിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും നിരക്ക് കൂട്ടുന്നത് പരിഗണിക്കേണ്ടതാണെങ്കില്‍ പരിഗണിക്കാമെന്നും വട്ടിയൂർക്കാവ് എം എല്‍ എ വ്യക്തമാക്കി.. ഇതിന് പിന്നാലെയാണ് സി പി എം സംസ്ഥാന സെക്രട്ടറി, ഗതാഗതമന്ത്രിയുടെ നിലപാടിനെ പരസ്യമായി തള്ളിപ്പറഞ്ഞത്.തിരുവനന്തപുരത്തെ ഇലക്ട്രിക് സിറ്റി ബസ് സര്‍വീസിലെ വിവാദം മുറുകുന്നതിനിടെ തുടര്‍നടപടികളുമായി ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ നീങ്ങി.. ഇലക്ട്രിക് ബസ് സര്‍വീസ് സംബന്ധിച്ച് കെഎസ്ആര്‍ടിസിയില്‍നിന്നും വിശദമായ റിപ്പോര്‍ട്ട് ഗതാഗത മന്ത്രി തേടി. കെഎസ്ആര്‍ടിസി എംഡിയോടാണ് റിപ്പോര്‍ട്ട് തേടിയത്. ഓരോ ബസിനും ലഭിക്കുന്ന വരുമാനം, റൂട്ടിന്‍റെ വിവരങ്ങള്‍ ഉള്‍പ്പെടെ നല്‍കാനാണ് നിര്‍ദേശം നൽകിയത്. ഇലക്ട്രിക് ബസ് നഷ്ടമാണെന്നും ഇനി വാങ്ങില്ലെന്നുമുള്ള ഗതാഗത മന്ത്രി ഗണേഷ് കുമാറിന്‍റെ പ്രസ്താവനയാണ് വിവാദങ്ങള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കും ഇടയാക്കിയത്.
ഗണേഷ് കുമാറിന്‍റെ ഉദ്ദേശ ശുദ്ധിയെ സംശയിക്കുന്നില്ലെന്നും നഗരവാസികൾ ഇലക്ട്രിക് സിറ്റി ബസ് ഏറ്റെടുത്തതാണെന്നും വികെ പ്രശാന്ത് കൂട്ടിച്ചേര്‍ത്തു. പ്രശാന്തിന്റെ എതിർപ്പിനെ തുടർന്ന് ഗണേഷ് പിൻമാറി. പ്രശാന്തിന്റെ വാക്കുകൾക്ക് സി പി എം വലിയ വില കൽപ്പിക്കുന്നുണ്ട്. ശ്രീലേഖയുടെ സ്നേഹപൂർണമായ ആവശ്യത്തെ പ്രശാന്ത് നെഗറ്റീവ് ടോണിൽ എടുത്തത് പാർട്ടിയുടെ നിർദ്ദേശപ്രകാരമായിരുന്നു.ബി ജെ പി നഗരസഭയെ താഴെയിറക്കാനുള്ള നീക്കങളാണ് തുടക്കം മുതൽ സി പി എം സ്വീകരിക്കുന്നത്. നഗര സഭയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ സി ഐ ഡി സംഘത്തെ ഏർപ്പെടുതിയിരിക്കുകയാണ് സി പി എം. ബാക്കിയുള്ള സമയം കൊണ്ട് നഗരസഭയുടെ പ്രാവർത്തനങ്ങളെ കുട്ടിച്ചോറാക്കാനാണ് സി പി എം നീക്കം.എന്തു വില കൊടുത്തും ഭരണം അട്ടിമറിക്കാൻ ശ്രമിക്കും. ഇക്കാര്യം ബി ജെ പിക്കും അറിയാം. അസ്വാരസ്യങ്ങളുണ്ടാക്കി തലസ്ഥാനത്തെ കലാപഭരിതമാക്കാനാണ് നീക്കം. അതു കൊണ്ടാണ് ജാഗ്രതയോടെ നീങ്ങണമെന്ന സന്ദേശം പാർട്ടി നേതാക്കൾക്ക് ബി ജെ പി നൽകിയത്. വി. ശിവൻ കുട്ടിയും പ്രശാന്തും ചേർന്നാൽ ജഗപൊഗയെന്ന് ബി ജെ പിക്ക് അറിയാം.ബി ജെ.പി ഭരണത്തിന് സമാധാനം നൽകരുതെന്ന തീരുമാനം സി പി എം എടുത്തു കഴിഞ്ഞു. അപ്പോഴാണ് പ്ലാൻ ബി യുമായി ബി ജെ പി രംഗത്തെത്തിയത്. തിരുവനന്തപുരം നഗരസഭയിലെ അഴിമതിയിൽ അന്വേഷണം വരുമെന്ന് ഉറപ്പായി. എല്ലാം ആര്യയുടെ തലയിലായി. ഇ ഡി യുടെ വീട്ടിൽ നിന്നും ആര്യക്ക് ഇറങ്ങാൻ സമയം കിട്ടില്ല. സഖാക്കൾ വെട്ടിയതെല്ലാം കേന്ദ്ര ഫണ്ടാണ്. അതാണ് കാരണം. ഇക്കാര്യം കൂടി മനസിലാക്കിയിട്ടാണ് പ്രശാന്തും ശിവൻകുട്ടിയും ബി ജെ പിക്കെതിരെ രംഗത്തെത്തിയത്.എന്നാൽ എരിതീയിൽ എണ്ണ ഒഴിക്കാൻ വി.വി. രാജേഷും ശ്രീലേഖയും തയ്യാറായില്ല. ഇത് തന്ത്രപരമായ നീക്കമായിരുന്നു. ] തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചതിനു പിന്നാലെ മുൻ മേയർ ആര്യാരാജേന്ദ്രനെതിരെ സൈബർ സഖാക്കൾ രംഗത്തെത്തി . ആര്യയുടെ അഹങ്കാരത്തിന് കിട്ടിയ തിരിച്ചടിയാണിതെന്നും, ഇനിയെങ്കിലും പേരിൽ നിന്ന് ആ മേയർ എന്നത് അങ്ങ് മാറ്റിയേക്കൂ എന്നുമാണ് ചിലർ പറയുന്നത് .
ഒന്നിലും വിവരമില്ലെങ്കിലും അഹംഭാവം, ധാർഷ്ട്യം, അഴിമതി, കെടുകാര്യസ്ഥത, സ്വജനപക്ഷപാതം എന്നിവയിൽ ഡോക്ടറേറ്റ് എടുത്തവരാണ് ഇന്നത്തെ സഖാക്കൾ, ബിജെപിയുടെ ഐശ്വര്യം എത്ര ശ്രമിച്ചിട്ടും ജയിക്കാൻ കഴിയാത്ത കോർപ്പറേഷൻ അഞ്ചുവർഷം പ്രവർത്തിച്ചു കയ്യിൽ കൊടുത്തു, സമാധാനം ആയല്ലോ ഭരിച്ചു കുട്ടിച്ചോറക്കി ഇപ്പോൾ ബിജെപി യെ കേറ്റിയപ്പോൾ എന്നിങ്ങനെയാണ് ചിലരുടെ കമന്റ്.
‘അധികാരത്തില്‍ തന്നെക്കാള്‍ താഴ്ന്നവരോടുള്ള പുച്ഛവും മുകളിലുള്ളവരോടുള്ള അതിവിനയവും ഉള്‍പ്പടെ കരിയര്‍ ബില്‍ഡിങിനുള്ള കോക്കസാക്കി സ്വന്തം ഓഫിസിനെ മാറ്റിയതാണ് തിരിച്ചടിക്ക് കാരണമെന്ന് വഞ്ചിയൂര്‍ മുന്‍ കൗണ്‍സിലര്‍ ഗായത്രി ബാബുവും പറഞ്ഞിരുന്നു.
സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് കോര്‍പറേഷന്‍ ഭരണത്തില്‍ എന്‍ഡിഎ എത്തുന്നത്. 30 വർഷത്തോളം തുടർച്ചയായി ഇടതു കോട്ടയായിരുന്ന തിരുവനന്തപുരം കോർപറേഷനിൽ ശക്തമായ മുന്നേറ്റം നടത്തി ബിജെപി. സംസ്ഥാനത്താകെ അലയടിച്ച ഭരണവിരുദ്ധ വികാരത്തിൽ ഭരണസിരാകേന്ദ്രത്തിലും എൽഡിഎഫിനു വൻ തിരിച്ചടിയാണ് നേരിട്ടത്. എൽഡിഎഫിന്റെ പകുതിയോളം സീറ്റുകൾ ബിജെപിയും കോൺഗ്രസും പിടിച്ചെടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ മുന്നിൽനിന്നു നയിച്ച തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി വരും ദിവസങ്ങളിൽ എൽഡിഎഫിലും സിപിഎമ്മിലും വലിയ രാഷ്ട്രീയ ചർച്ചകൾക്കു വഴിതെളിക്കും. ചരിത്രത്തിൽ ആദ്യമായാണ് ബിജെപിക്ക് കേരളത്തിൽ ഒരു കോർപറേഷൻ ഭരിക്കാനുള്ള കളമൊരുങ്ങിയിരിക്കുന്നത്. ഇത് കൈവിടാൻ ബി ജെ പി ഒരുക്കമല്ല. വരുന്ന മേയിൽ നഗരസഭാ മോഡൽ കലാപം സി പി എം എല്ലായിടത്തും വ്യാപിപ്പിക്കും. കാരണം പ്രതിപക്ഷത്തിരിക്കാനുള്ള റിഹേഴ്സലാണ് പാർട്ടി നടത്തികൊണ്ടിരിക്കുന്നത്. പത്തുകൊല്ലം ഭരണത്തിലായതിനാൽ അക്കാര്യം പാർട്ടി മറന്നുപോയിരിക്കുന്നു.
https://www.facebook.com/Malayalivartha


























