മസൂദ് അസ്ഹർ മരിച്ചിട്ടില്ല; ജീവനോടെയുണ്ട്; മസൂദ് അസര്‍ മരിച്ചെന്ന വാര്‍ത്ത തള്ളി പാക് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്

ജയ്‌ഷെ ഇ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ മരിച്ചതായുള്ള അഭ്യൂഹം തള്ളി പാക് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. മസൂദ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നാണ് മസൂദിന്റെ കുടുംബവുമായി അടുത്ത് ബന്ധമുള്ളവരെ ഉദ്ധരിച്ച് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അസ്ഹർ മരിച്ചതായി ഞായറാഴ്ച പകൽ അഭ്യൂഹം പരന്നെങ്കിലും രാത്രിയോടെ ജയ്ഷ് നിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാക് മാധ്യങ്ങളുടെ റിപ്പോര്‍ട്ട്.ചികിൽസയിലിരിക്കെ ശനിയാഴ്ച മരിച്ചതായാണ് പ്രദേശിക മാധ്യമങ്ങളെ ഉദ്ധരിച്ചു റിപ്പോർട്ടുകൾ പ്രചരിച്ചത്.
എന്നാൽ , മസൂദ് മരിച്ചെന്ന വാര്‍ത്തയോട് ഇതുവരെ പാകിസ്ഥാന്‍ പ്രതികരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ തനിക്ക് ഇപ്പോഴൊന്നും അറിയില്ലെന്നായിരുന്നു വിഷയത്തില്‍ പാക് ഇന്‍ഫര്‍മേഷന്‍ മന്ത്രി ഫവാദ് ചൗധരിയുടെ പ്രതികരണം.
ഗുരുതരമായ വൃക്ക രോഗം ബാധിച്ച മസൂദ് റാവൽപിണ്ടിയിലെ സേനാ ആശുപത്രിയിൽ ചികിൽസയിലാണെന്നും പതിവായി ഡയാലിസിസ് നടത്തി വരികയാണെന്നും റിപ്പോർട്ടുണ്ടായിരുന്നു. വാർത്തകളെ തുടർന്ന് അസ്‌ഹറിനെ ഉടൻ സൈനിക ആശുപത്രിയിൽനിന്നു മാറ്റുമെന്നും പ്രചാരണമുണ്ട്.
മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ നിരന്തരം ആവശ്യം ഉന്നയിക്കുന്നതിനിടെയാണ് മരണപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന
വീടിനു പുറത്തിറങ്ങാൻ പോലും കഴിയാത്തവിധം ‘സുഖമില്ല’ എന്നു പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി വെളിപ്പെടുത്തി രണ്ടു ദിവസം മുൻപ് വെളിപ്പെടുത്തിയിരുന്നു .
മസൂദ് അസ്ഹറുമായി ബന്ധപ്പെട്ട സ്ഥിരീകരിക്കാത്ത വാർത്തകളെക്കുറിച്ചു പ്രതികരിക്കാനില്ലെന്നു വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി
കാണ്ഡഹാര്‍ വിമാന റാഞ്ചലിന് പിന്നാലെ 1999 ഡിസംബര്‍ 31നു മസ്ദൂദിനെ ഇന്ത്യയ്ക്ക് മോചിപ്പിക്കേണ്ടി വന്നിരുന്നു.
https://www.facebook.com/Malayalivartha


























