അതിര്‍ത്തിയില്‍ സംഘര്‍ഷം മൂര്‍ച്ഛിച്ച പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച സംഝോധ എക്‌സ്പ്രസിന്റെ സര്‍വീസ് വീ്ണ്ടും ആരംഭിച്ചു

അതിര്‍ത്തിയില്‍ സംഘര്‍ഷം മൂര്‍ച്ഛിച്ച പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച സംഝോധ എക്‌സ്പ്രസിന്റെ സര്‍വീസ് പുനരാരംഭിച്ചു. ഡല്‍ഹിയില്‍ നിന്ന് ഞായറാഴ്ചയും ലാഹോറില്‍ നിന്ന് തിങ്കളാഴ്ചയുമാണ് സര്‍വീസ് ആരംഭിച്ചത്. ലാഹോറിലേക്ക് ടിക്കറ്റ് എടുത്തിട്ടുള്ള എല്ലാവരും പാക്കിസ്ഥാന്‍ പൗരന്മാരാണെന്ന് ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പാക്കിസ്ഥാന്‍ മോചിപ്പിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യ സര്‍വീസ് പുനരാരംഭിച്ചത്.
ഇന്ത്യ പാക് സംഘര്‍ഷത്തെത്തുടര്‍ന്ന് യാത്രക്കാരില്ലാത്തതിനാലാണ് കഴിഞ്ഞമാസം 28നാണ് ട്രെയിന്‍ സര്‍വീസ് നിര്‍ത്തിയത്. 1976 ജൂലൈ 22 നാണ് സംഝോധ എക്‌സ്പ്രസ് സര്‍വീസ് ആരംഭിച്ചത്.
https://www.facebook.com/Malayalivartha


























