മുള്ളർ കമ്മീഷനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്

മുള്ളർ കമ്മീഷനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ അന്വേഷിക്കുന്ന കമ്മീഷനെതിരെയാണ് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.
മുള്ളർ അനര്‍ഹമായി സ്ഥാനത്തെത്തിയ ആളാണെന്ന് ട്രംപ് ആഞ്ഞടിച്ചു. കണ്‍സര്‍വേറ്റീവ് സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിലാണ് റോബര്‍ട്ട് മുള്ളറുടെ റിപ്പോര്‍ട്ടിന് വേണ്ടി കാത്തിരിക്കുകയാണെന്ന ട്രംപിന്റെ പരാമര്‍ശം. മുള്ളർ തെരെഞ്ഞെടുപ്പ്റിപോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് ട്രംപിന്റെ വിമര്‍ശനം.
മുള്ളറുടെ റിപ്പോര്‍ട്ട് ട്രംപിന് അനുകൂലമായിരിക്കുമെന്നും വാര്‍ത്തകളുണ്ട്. റിപ്പോര്‍ട്ട് വൈകാതെ തന്നെ അറ്റോര്‍ണി ജനറലിന് സമര്‍പ്പിക്കും. എന്നാല്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ട്രംപിനെതിരെ ആരോപണങ്ങളുമായിമുന്‍ അഭിഭാഷകന്‍ മിക്കായെല്‍ കോഹന്‍ രംഗത്തെത്തിയിരുന്നു.
തെരഞ്ഞെടുപ്പ് കാംപയിന്‍ സമയത്ത് തെറ്റായ പ്രചരണങ്ങള്‍ നടത്തിയത് ട്രംപിന്റെ നിര്‍ദ്ദേശ പ്രകാരമാണെന്നായിരുന്നു കൊഹന്റെ വിമർശനം .
https://www.facebook.com/Malayalivartha


























