വെനസ്വേലയില്‍ സൈന്യത്തെ വിന്യസിക്കാനുള്ള അമേരിക്കയുടെ നീക്കത്തിനെതിരെ റഷ്യ

വെനസ്വേലയില്‍ സൈന്യത്തെ വിന്യസിക്കാനുള്ള അമേരിക്കയുടെ നീക്കത്തിനെതിരെ റഷ്യ വീണ്ടും രംഗത്ത്. വെനസ്വലയിൽ അമേരിക്ക സൈന്യത്തെ വിന്യസിക്കുകയാണെങ്കില്‍ പ്രതിരോധ മാര്‍ഗങ്ങളുമായി രംഗത്തെത്തുമെന്ന് റഷ്യന്‍ സ്പീക്കര്‍ വാലന്റീന മെറ്റ്വിങ്ക അറിയിച്ചു.
വെനസ്വേലയില്‍ രക്തം വീഴ്ത്തുന്നതിനായി അമേരിക്ക ഏതു വിധേനയും പ്രകോപനം സൃഷ്ടിക്കുമെന്നും റഷ്യ അത് പ്രതിരോധിക്കാന്‍ ശ്രമിക്കുമെന്നും വാലന്റീന മെറ്റ്വിങ്കോ പറഞ്ഞു. വ്‌ലാദ്മിര്‍ പുട്ടിന്റെ ഏറ്റവും അടുത്ത സഹായിയാ മെറ്റ്വിങ്കയുടെ തീരുമാനം.
വെനസ്വേലന്‍ വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സ്പീക്കര്‍ വാലന്റീന മെറ്റ്വിങ്കൊ അമേരിക്കയെ എതിര്‍ത്ത് രംഗത്ത് വന്നിരിക്കുന്നത് .
കഴിഞ്ഞ ദിവസം റഷ്യയിലെത്തിയ ഡെല്‍സി റോഡ്രിഗസ് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവോര്‍വുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. സ്‌റ്റേറ്റ് ഓയില്‍ കമ്പനിയുടെ യൂറോപ്പിലുള്ള ആസ്ഥാനം മോസ്‌കോയിലേക്ക് മാറ്റുന്നതായുള്ള നിര്‍ണ്ണായകമായ തീരുമാനം കൂടിക്കാഴ്ച്ചയുടെ ഭാഗമായി ഉരുത്തിരിഞ്ഞതാണെന്നാണ് വിവരം.
https://www.facebook.com/Malayalivartha


























