കാജാ കലാസ് എസ്റ്റോണിയയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

എസ്റ്റോണിയ പൊതു തെരഞ്ഞെടുപ്പിൽ ഭരിക്കുന്ന സെൻട്രൽ പാർട്ടിക്കുമേൽ സെൻട്രൽ റൈറ്റ് റീഫോം പാർട്ടിക്ക് ഈ ചരിത്ര വിജയം.ഇന്നലെയാണ് ഫലം പ്രഖ്യാപിച്ചത്
1991-ല്‍ സോവിയറ്റ് യൂണിയനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ, വടക്കേ യൂറോപ്പിലെ രാജ്യമാണ് എസ്റ്റോണിയ. കമ്യൂണിസ്റ്റ് ഭരണത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം നേടിയ രാജ്യം ചുവടു വെച്ച് കയറിയത് സാങ്കേതിക മികവിന്റെയും പുരോഗതിയുടെയും നവയുഗത്തിലേക്കായിരുന്നു . സ്വന്തമായി ക്രിപ്റ്റോകറൻസി നടപ്പിലാക്കിയ രാജ്യമെന്ന ബഹുമതിയും എസ്റ്റോണിയക്കു തന്നെയാണ്
എസ്റ്റോണിയയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയാകുന്നത് റീഫോം പാർട്ടി നേതാവ് കാജാ കലാസ് ആണ് . ഇന്നലെ ഫലം പ്രഖ്യാപിച്ച എസ്റ്റോണിയ പൊതു തെരഞ്ഞെടുപ്പിലാണ് ഭരിക്കുന്ന സെൻട്രൽ പാർട്ടിക്കുമേൽ റൈറ്റ് റീഫോം പാർട്ടി ഈ ചരിത്ര വിജയം നേടിയത് .
ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ ഭരിക്കുന്ന സെൻട്രൽ പാർട്ടിക്ക് 23 ശതമാനം വോട്ടുകളും റീഫോം പാർട്ടിക്ക് 29 ശതമാനം വോട്ടുകളുമാണ് ലഭിച്ചത്. വലതുപക്ഷ കോൺസെർവേറ്റിവ് പാർട്ടിയായിരുന്നു മത്സര രംഗത്ത് മൂന്നാം സ്ഥാനത്ത്. എസ്റ്റോണിയയുടെ ചരിത്രത്തിലാദ്യമായി നാലിലൊന്നു ഇ വോട്ടിങ് സംവിധാനത്തിലൂടെയാണ് തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്.
സോവിയേറ്റ് യൂണിയനിൽ നിന്നും 1991 ൽ സ്വാതന്ത്ര്യം ലഭിക്കുമ്പോൾ മുതൽ റീഫോം പാർട്ടിയും സെൻട്രൽ പാർട്ടിയും എസ്റ്റോണിയയിൽ മാറിമാറി ഭരിക്കുകയായിരുന്നു. ഭരിച്ചിരുന്ന സെൻട്രൽ പാർട്ടിക്ക് ഒപ്പം നിന്നിരുന്ന മറ്റ് പാർട്ടികളായ കൺസർവേറ്റിവ് ഇസാമാ പാർട്ടിക്ക് 11 . 4 ശതമാനം വോട്ടുകളും, സോഷ്യൽ ഡമോക്രാറ്റുകൾക്ക് 9 .8 ശതമാനം വോട്ടുകളും നേടാനായി.
പൗരത്വവും വിദ്യാഭ്യാസവും നികുതി പിരിവുമായും ബന്ധപ്പെട്ടുകൊണ്ടുള്ള സെൻട്രൽ പാർട്ടിയുടെ പിന്തിരിപ്പൻ നയങ്ങളല്ല തന്റെ പാർട്ടിയ്ക്കുള്ളതെന്നു കലാസ് പറഞ്ഞു. .”ഇനിയാണ് നമ്മുടെ യഥാർത്ഥ ജോലികൾ തുടങ്ങുന്നത്, എല്ലാവരെയും കൂട്ടിയിണക്കി ഇനിയെങ്കിലും അല്പം സാമാന്യ ബുദ്ധിയോടെ ഈ രാജ്യത്തെ മുന്നോട്ട് കൊണ്ട് പോകണം”. ആദ്യ വനിതാ പ്രധാനമന്ത്രിയാകാനൊരുങ്ങുന്ന കലാസ് മാധ്യമങ്ങളോട് പറഞ്ഞതായി പ്രമുഖ പത്രം റിപ്പോർട്ട് ചെയ്യുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പ്രധാനമായത് നാട്ടിലെ തൊഴിൽ ഇല്ലായ്മ പൂർണ്ണമായും പരിഹരിക്കുമെന്നും ചെറുപ്പക്കാർക്ക് തൊഴിൽ പരിധീലം നൽകി മെച്ചപ്പെട്ട സാധ്യതകൾ വികസിപ്പിക്കുമെന്നുള്ളതും ആയിരുന്നു
മുൻപ് രാജ്യം ഭരിച്ചിരുന്ന സെൻട്രൽ പാർട്ടി ഏറ്റവും കൂടുതൽ എതിർപ്പ് നേരിട്ടിരുന്ന നികുതി പിരിക്കുന്നതുമായി ബന്ധപ്പെട്ടതുൾപ്പടെയുള്ള പ്രശനങ്ങൾക്ക് പരിഹാരം കാണുമെന്നും തിരഞ്ഞെടുക്കപ്പെട്ട കാജാ കലാസ് ജനങ്ങളോട് വാഗ്ദാനം ചെയ്തു.
https://www.facebook.com/Malayalivartha


























