ജന്മനാടായ യുകെ വിലക്കിയ ഷമീമയെയും കുഞ്ഞിനേയും സ്വന്തം നാടായ നെതർലാൻഡിലേക്ക് കൊണ്ടുപോകാന്‍ വഴി തേടി ഐഎസ് പ്രവര്‍ത്തകനായിരുന്ന ഭര്‍ത്താവ് യാഗോ റെയ്ഡ്

ഷമീമ ബീഗത്തിനെയും കുഞ്ഞിനേയും തന്റെ രാജ്യത്തേക്ക് വിളിക്കാനൊരുങ്ങി ഷമീമയുടെ ഭർത്താവ് യാഗോ റെയ്ഡ്‌ജിക്. തിരിച്ചറിവില്ലാത്ത പ്രായത്തിലാണ് രണ്ടു പേരും ഐ എസ്സിൽ അംഗങ്ങളായതും പരസ്പരം വിവാഹം കഴിച്ചതും . ഇപ്പോൾ ഭാര്യയെയും കുഞ്ഞിനെയും സുരക്ഷിതമായി സ്വന്തം രാജ്യമായ നെതര്ലാണ്ടിലെക്ക് കൊണ്ട് പോകാൻ ശ്രമിക്കുകയാണ് യാഗോ
കുഞ്ഞിനേയും കൊണ്ട് തനിക്ക് യുകെയിലേക്ക് മടങ്ങിപോകണമെന്ന് ഷമീമ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ യുകെ ആ ആവശ്യം നിരസിച്ചിരുന്നു
ദീർഘകാലം ഇസ്ലാമിക് സ്റ്റേറ്റ്സിൽ പ്രവർത്തിച്ച യാഗോ, ഇപ്പോൾ ബീഗത്തിനും കുഞ്ഞിനുമൊപ്പം നെതർലാൻഡിലേക്ക് മടങ്ങിപ്പോകാൻ ആഗ്രഹമുണ്ടെന്ന് ബിബിസിക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്.
2015 ൽ ഇസ്ലാമിക് സ്റ്റാറ്റസിൽ ചേരാനായി ബീഗം സിറിയയിലെത്തി ദിവസങ്ങൾക്കുള്ളിലായിരുന്നു ഇവരുടെ വിവാഹം. ഷമീമയാണ് വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതെന്നും ഇത്രയും ചെറിയ ഒരു പെൺകുട്ടിയെ എങ്ങനെ കല്യാണം കഴിക്കും എന്ന് താൻ സംശയിച്ചു എന്നും യാഗോ ഓർക്കുന്നുണ്ട്. . ഷമീമയ്ക്ക് 15-ഉം യാഗോവിന് 23-ഉം വയസ്സുള്ളപ്പോഴായിരുന്നു സിറിയയിലെ ഐഎസ് ക്യാമ്പിൽ വെച്ച് ഇരുവരുടെയും വിവാഹം നടന്നത്.
ഷമീമയുടെ ജന്മനാടായ യുകെയും മാതാപിതാക്കളുടെ സ്ഥലമായ ബംഗ്ലാദേശും കൈയൊഴിഞ്ഞ സാഹചര്യത്തിൽ ഭർത്താവിനൊപ്പം നെതര്‍ലാന്‍ഡിലേക്ക് മടങ്ങിപ്പോകാൻ എന്തൊക്കെ നിയമ തടസ്സങ്ങൾ ഉണ്ടാകുമെന്നതിനെക്കുറിച്ച് ആർക്കും വ്യക്തതയില്ല.
ഇസ്ലാമിക് സ്റ്റേറ്റ്സ് പോലൊരു തീവ്രവാദ സംഘടനയിൽ പ്രവർത്തിച്ചതിനാൽ യാഗോ നെതര്‍ലാണ്ടിലെ തീവ്രവാദി വാച്ച് ലിസ്റ്റിൽ ഉണെങ്കിലും യാഗോവിന് നെതര്‍ലാന്‍ഡ് പൗരത്വം റദ്ദാക്കിയിട്ടില്ല. തിരിച്ചെത്തിയാൽ തീവ്രവാദ പ്രവർത്തങ്ങളിൽ ഏർപ്പെട്ട കുറ്റത്തിന് ആറ് കൊല്ലമെങ്കിലും ഇയാൾ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും. മാത്രമല്ല യാഗോയെയും ഷമീമയേയും നെതര്‍ലന്‍ഡ്‌സ് സ്വീകരിച്ചാല്‍ തന്നെ പ്രായപൂര്‍ത്തിയാവുന്നതിനു മുമ്പ് നടത്തിയ വിവാഹം സാധുവായി കണക്കാക്കില്ല. എങ്കിലും ഭാര്യയെയും കുഞ്ഞിനേയും സുരക്ഷിതമാക്കാമല്ലോ എന്നുള്ളതാണ് യാഗോയുടെ പ്രതീക്ഷ . പക്ഷെ അത് എത്രത്തോളം സാധ്യമാകുമെന്നതിനെ കുറിച്ച് യാഗോക്ക് ഇപ്പോഴും ആശങ്ക ഉണ്ട്
തീവ്രവാദ ഗ്രൂപ്പിൽ അംഗമായിരുന്നതിനാൽ ഷമീമ മടങ്ങിയെത്തുന്നത് രാജ്യത്തിന്റെ മൊത്തം സുരക്ഷിതത്വത്തെ തന്നെ അവതാളത്തിലാകുമെന്ന കാരണം പറഞ്ഞാണ് യുകെ ഭരണകൂടം ഷമീമയുടെ പൗരത്വം റദ്ദ് ചെയ്യാനുള്ള നീക്കങ്ങൾ നടത്തിയത്.
അമ്മയുടെ പൗരത്വം വഴി ഷമീമയ്ക്ക് ബംഗ്ലാദേശ് പൗരത്വം ലഭിച്ചേക്കും എന്ന പരിഹാരവും യുകെ ഭരണകൂടം നിർദേശിച്ചു. എന്നാൽ താൻ ബംഗ്ലാദേശിൽ പോയിട്ട് പോലുമില്ല, തന്റെ രാജ്യം യുകെ തന്നെയാണെന്ന് ഷമീമ തന്നെ പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെ ബംഗ്ലാദേശ് സർക്കാരും ഷമീമയുടെ വരവിനെ വിലക്കുകയായിരുന്നു.
ഷമീമയ്ക്കും യാഗോവിനും മൂന്ന് കുഞ്ഞുങ്ങളുണ്ടായെങ്കിലും രണ്ടു കുഞ്ഞുങ്ങൾ അധികനാൾ അതിജീവിച്ചില്ല. ആരോഗ്യമുള്ള തന്റെ ഈ കുഞ്ഞിനേയും ഭാര്യയേയും എങ്ങനെയെങ്കിലും സുരക്ഷിതമായി നെതര്‍ലാന്‍ഡിലെത്തിക്കാനുള്ള വഴി തേടുകയാണ് ഈ ചെറുപ്പക്കാരൻ.
സിറിയയിലെ ഐഎസ് സാമ്രാജ്യം തകരാന്‍ തുടങ്ങിയതോടെ ഷമീമയുമൊത്ത് അവരുടെ പിടിയില്‍ നിന്ന് രക്ഷപെടുകയായിരുന്നു എന്നാണു യാഗോ ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
യാഗോ കുര്‍ദിഷ് സൈന്യത്തിന് മുന്നിലും ഷമീമയും കുഞ്ഞ് ജാറയും വടക്കന്‍ സിറിയയിലെ അഭയാര്‍ഥി ക്യാമ്പിലും അഭയം പ്രാപിക്കുകയായിരുന്നു.
2015-ലാണ് ഷമീമ തന്റെ സമപ്രായക്കാരായ രണ്ടു പെണ്‍കുട്ടികള്‍ക്കൊപ്പം ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാനായി എത്തുന്നത്. നെതര്‍ലന്‍ഡ്‌സില്‍ നിന്ന് 500-ഓളം പേര്‍ ഐഎസില്‍ ചേര്‍ന്നിട്ടുണ്ടെന്നും അവരില്‍ ഒരാളാണ് യാഗോ എന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴും 150-ഓളം പേര്‍ മടങ്ങിയെത്താന്‍ തയാറാകാതെ ഐഎസ് ആശയത്തില്‍ വിശ്വസിച്ച് തുടരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
https://www.facebook.com/Malayalivartha


























