ബുർകിനാഫാസോയിലെ ക്രിസ്ത്യൻ ദേവാലയത്തിൽ സായുധസംഘത്തിന്റെ ആക്രമണം; വൈദികനടക്കം ആറുപേർ മരിച്ചു

ബുർകിനാഫാസോയിൽ ക്രിസ്ത്യൻ ദേവാലയത്തിൽ കുർബാനക്കിടെ സായുധസംഘം നടത്തിയ ആക്രമണത്തിൽ വൈദികനടക്കം ആറുപേർ മരിച്ചു. വടക്കൻ മേഖലയിലെ ഡാബ്ലോ പട്ടണത്തിൽ ഞായറാഴ്ച രാവിലെയായിരുന്നു ആക്രമണം.
30 ഓളം പേരുള്ള സായുധസംഘം ദേവാലയത്തിലേക്ക് ഇരച്ചുകയറുകയായിരുന്നു. അഞ്ചാഴ്ചക്കിടെ രാജ്യത്ത് ക്രിസ്ത്യൻ ദേവാലയത്തിനുനേരെ നടക്കുന്ന അഞ്ചാമത്തെ ആക്രമണമാണിത്. ഇതിനോടു ചേർന്ന കടകൾ, ആരോഗ്യകേന്ദ്രം എന്നിവയും ഭീകരർ തകർത്തതായി സർക്കാർ പ്രതിനിധി അറിയിച്ചു. ഭീകരർ ബന്ദിയാക്കിയ നാല് വിദേശ ടൂറിസ്റ്റുകളെ ഫ്രഞ്ച് സേന രാത്രി നടത്തിയ റെയ്ഡിൽ മോചിപ്പിച്ച് രണ്ടു ദിവസങ്ങൾക്കിടെയാണ് പുതിയ ആക്രമണം. സംഭവത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. സമീപ നഗരമായ സിൽഗജി പട്ടണത്തിൽ രണ്ടാഴ്ച മുമ്പ് ക്രിസ്ത്യൻ ദേവാലയത്തിൽ നടത്തിയ ആക്രമണത്തിൽ പാസ്റ്ററും നിരവധി വിശ്വാസികളും കൊല്ലപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha


























