ഉയിഗൂറുകളെ ഭയക്കുന്നതെന്തിന് ? സിന്‍ജിയാങില്‍ ഉയിഗുര്‍ സ്ത്രീകള്‍ ലൈംഗിക പരീക്ഷണ വസ്തു ചൈനീസ് ഭീകരതയെ പപ്പടമാക്കാന്‍ യു എസ് പുറപ്പാട്

ചൈനയിലെ ഏറ്റവും വലിയ പ്രവിശ്യയാണ് സിന്‍ജിയാങ്. പ്രത്യേക രാജ്യമായി മാറണമെന്ന വിഘടനവാദം നടക്കുന്ന ഒരു പ്രദേശമാണിത്.ചൈനയിലെ മത ന്യുനപക്ഷമായ ഉയിഗുര്‍ മുസ്ലിങ്ങള്‍ ഉള്ള ഇടവും ഇതുതന്നെ. ഇപ്പോള്‍ എന്തിനാണ് ഉയിഗുര്‍ വംശജരും സിന്‍ജിയാങ് പ്രവിശ്യയും ഇപ്പോള്‍ സംസാര വിഷയമാകുന്നത് ?
ചൈന കുറച്ചു നാളുകളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. കോവിഡ് -19 എന്ന മാരക വൈറസിന്റെ ഉത്ഭവം ചൈനയില്‍ നിന്നാണ് എന്ന ആരോപണങ്ങള്‍ ലോകമെമ്പാടും ഉയര്‍ന്നത് മുതല്‍ സ്വയം പ്രതിരോധത്തിന് ചൈന പാടുപെട്ടു. ഭൂരിപക്ഷം ലോക രാജ്യങ്ങളും ചൈനയ്ക്കു നേരെ വിമര്‍ശന ശരങ്ങളുതിര്‍ത്തു .പൊതുവെ അസ്വാരസ്യത്തിലായിരുന്ന അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധത്തിന് കൂടുതല്‍ വിള്ളലേല്പിക്കാന്‍ കോവിഡ് മഹാമാരിക്ക് സാധിച്ചു എന്നുതന്നെ പറയാന്‍ സാധിക്കും.
ആ അസ്വാരസ്യങ്ങളുടെ തുടര്‍ച്ചയായിരുന്നു പിന്നീട് ലോകം സാക്ഷ്യം വഹിച്ച ചൈന-അമേരിക്ക വാക് പോരുകള്‍..
ആരോപണ പ്രത്യാരോപണങ്ങള്‍ മൂത്ത് അമേരിക്കയും ചൈനയും പരസ്പരം ഉപരോധങ്ങള്‍ പ്രഖ്യാപിച്ചതാണ് ഇതു സംബന്ധിച്ച ഏറ്റവും പുതിയ സംഭവവികാസം. ചൈനയിലെ മൂന്നും അമേരിക്കയിലെ നാലും പ്രമുഖ വ്യക്തികള്‍ ഉപരോധത്തിന് ഇരയായി.
ഉയിഗറുകള്‍ക്കെതിരായ പീഡനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നുവെന്ന പേരില്‍ ചൈനയിലെ മൂന്നു പേര്‍ക്കെതിരെ യുഎസ് ഭരണകൂടം ഉപരോധം പ്രഖ്യാപിച്ചതു കഴിഞ്ഞ ആഴ്ചയായിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച അതായത് ജൂലൈ 13 ന് ചൈന അതേ വിധത്തില്‍ തിരിച്ചടിച്ചു.
ചൈനയിലെ ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ്ബ്യൂറോ അംഗവും സിന്‍ജിയാങ് മേഖലാ സെക്രട്ടറിയുമായ ചെന്‍ ക്വാന്‍ഗുവോ ആണ് യുഎസ് ഉപരോധത്തിനു വിധേയരായവരില്‍ ഒരാള്‍. ഇത്രയും ഉന്നതനായ ഒരു ചൈനീസ് നേതാവിനെതിരേ ഇത്തരമൊരു നടപടിയുണ്ടാകുന്നത് ഇതാദ്യമാണ്. പോളിറ്റ്ബ്യൂറോയ്ക്ക് അകത്തുതന്നെയുള്ള ഉന്നതാധികാര സമിതിയായ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്കു സ്ഥാനക്കയറ്റം കിട്ടാന്‍കൂടി സാധ്യതയുള്ള ആളാണത്രേ ചെന്‍.
സിന്‍ജിയാങ്ങിനെപ്പോലെതന്നെ ഒരു പ്രശ്‌നമേഖലയായി ചൈന കരുതുന്ന ടിബറ്റിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി തലവനായിരുന്നു മുന്‍പ് ഇദ്ദേഹം. എതിര്‍പ്പുകള്‍ അടിച്ചമര്‍ത്തുന്നതില്‍ അവിടെ പയറ്റിയ അടവുകളുടെ പിന്‍ബലവുമായിട്ടായിരുന്നു നാലു വര്‍ഷംമുന്‍പ് സിന്‍ജിയാങ്ങിലെ അദ്ദേഹത്തിന്റെ രംഗ പ്രവേശം.
യുഎസ് ഉപരോധം നിലനില്‍ക്കുന്നിടത്തോളം കാലം അമേരിക്കയിലേക്കു പോകാന്‍ അദ്ദേഹത്തിനോ മറ്റു രണ്ടു പേര്‍ക്കോ അവരുടെയെല്ലാം കുടുംബാഗങ്ങള്‍ക്കോ പറ്റില്ല. അമേരിക്കയില്‍ അവര്‍ക്ക് ആസ്തികള്‍ വല്ലതുമുണ്ടെങ്കില്‍ അവ മരവിപ്പിക്കപ്പെടും. അമേരിക്കയിലെ ആരുമായും സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതും അസാധ്യമാവും.
ഇതുമൂലം ഇവര്‍ക്കുണ്ടണ്ടാകാനിടയുള്ള കഷ്ടനഷ്ടങ്ങള്‍ എന്തെല്ലാമാണെന്നു വ്യക്തമല്ല. എങ്കിലും, ചൈന ക്ഷോഭിച്ചു. ഇതു ചൈനയുടെ ആഭ്യന്തര കാര്യത്തിലുളള ഗുരുതരമായ ഇടപെടലാണ്, അഹങ്കാരം മുറ്റിനില്‍ക്കുന്ന ഈ തീരുമാനം തിരുത്തണം, ഇല്ലെങ്കില്‍ ശക്തമായ തിരിച്ചടിയുണ്ടാകും-ഇങ്ങനെയായിരുന്നു ബെയ്ജിങ്ങില് ചൈനീസ് വിദേശകാര്യ വക്താവിന്റെ പ്രതികരണം.
ചൈന ഉപരോധം പ്രഖ്യാപിച്ചുവെങ്കിലും അതിന്റെ വിശദാംശങ്ങള്‍ ഇനിയും അറിവായിട്ടില്ല. ചൈനയുടെ ഉപരോധത്തിന് ഇരയായിട്ടുള്ള നാലില്‍ മൂന്നു പേരും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയിലെ മുന്‍നിരക്കാരും യുഎസ് കോണ്‍ഗ്രസ്സിലെ അംഗങ്ങളുമാണ്. ഇവരില്‍ രണ്ടു പേര്‍-സെനറ്റര്‍ ടെഡ് ക്രൂസും സെനറ്റര്‍ മാര്‍ക്കോ റുബിയോയും-ഉയിഗര്‍ പ്രശ്‌നത്തിന്റെ പേരില്‍ ചൈനയ്‌ക്കെതിരെ നടപടിയെടുക്കണമെന്നു ശക്തമായി ആവശ്യപ്പെട്ടുവരികയുമായിരുന്നു.
വ്യാപാര കാര്യത്തില്‍തന്നെ ചൈനയുമായി അമേരിക്ക ഇടഞ്ഞിരിക്കേയായിരുന്നു കോവിഡ് മഹാമാരിയുടെ ആഗമനം. അതോടെ ബന്ധം കുറേക്കൂടി ഉലഞ്ഞു കൊണ്ടിരിക്കുന്നതിനിടയില്‍ ഹോങ്കോങ്ങിലെ ചൈനയുടെ വിവാദപരമായ നടപടികളുടെ പേരിലും അവര്‍ ഏറ്റുമുട്ടി. അതിന്റെ തൊട്ടു പിന്നാലെയാണ് ഉയിഗര്‍ പ്രശ്‌നവും ലോകത്തെ ഏറ്റവും വലിയ രണ്ടു സാമ്പത്തിക ശക്തികള്‍ തമ്മിലുള്ള ബന്ധം പൂര്‍വാധികം കലുഷമാകാന്‍ കാരണമായിരിക്കുന്നത്.
പശ്ചിമ ചൈനയുടെ അങ്ങേയറ്റത്ത് മരുഭൂമിയോട് ചേര്‍ന്നുള്ള ഹോട്ടാന്‍ പ്രവിശ്യയില്‍ കമ്പിവേലികളാല്‍ സുരക്ഷിതമാക്കിയ വലിയ കെട്ടിടം. കെട്ടിടത്തിന്റെ മുന്‍വശത്ത് വലിയ ചുവന്ന അക്ഷരങ്ങളില്‍ ചൈനീസ് ഭാഷയും നിയമവും പഠിക്കാനും തൊഴില്‍ പ്രാവീണ്യം നേടാനുമുള്ള ആഹ്വാനങ്ങള്‍. പുറത്ത് നിന്ന് സന്ദര്‍ശകരാരും അകത്തേക്ക് കടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ നിരവധി സുരക്ഷാ ഉദ്യോഗസ്ഥര്‍.
കെട്ടിടത്തിനുള്ളില്‍ നൂറു കണക്കിന് ഉയിഗൂര്‍ മുസ്ലിംകള്‍ ചൈനീസ് ഭരണകൂടത്തിന്റെ നിര്‍ബന്ധിത 'പരിവര്‍ത്തന' പരിശീലനത്തിന് വിധേയരായി കഴിയുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പ്രശംസിക്കുന്ന പ്രഭാഷണങ്ങളും പാട്ടുകളും കേള്‍ക്കാനും തങ്ങളുടെ അസ്തിത്വത്തെ വിമര്‍ശിക്കുന്ന കുറിപ്പുകള്‍ എഴുതാനും നിര്ബന്ധിക്കപ്പെട്ടു എന്ന് സാക്ഷ്യപ്പെടുത്തുകയാണ് അവിടന്ന് പുറത്തു കടന്നവര്‍. ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയില്‍ ജീവിക്കുന്ന മുസ്ലിം ന്യൂനപക്ഷ വിഭാഗമായ ഉയിഗൂറുകളോട് കമ്മ്യൂണിസ്റ്റ് ഭരണകൂടം നടത്തുന്ന മനുഷ്യാവകാശ ലംഘനത്തിന് പിന്നില്‍ ഒറ്റക്കാരണം മാത്രമേ ഉള്ളു: ഇസ്ലാമിനോടുള്ള അവരുടെ വിധേയത്വം ഇല്ലാതാക്കുക.
ഒരു ചെറിയ ഉദാഹരണം നിങ്ങള്‍ക്കു മുന്നില്‍ വെക്കട്ടെ? രാജ്യത്തെ ഭൂരിപക്ഷത്തിന്റേതില്‍ നിന്ന് മാറിയുള്ള മതവും ആചാരങ്ങളും രാഷ്ട്രീയവും ജീവിതരീതിയുമാണ് നമ്മുടേത്. അതിന്റെ പേരില്‍ ഭരണകൂടം നമ്മുടെ വീട്ടിലെ പുരുഷന്മാരെ 'നന്നാക്കാന്‍' വേണ്ടി ക്യാമ്പുകളില്‍ തടവിലാക്കുന്നു. തുടര്‍ന്ന് 'നിങ്ങള്‍ക്കിതാ ഒരു ബന്ധു' എന്ന് പറഞ്ഞ് ഒരു സര്‍ക്കാര്‍ പ്രതിനിധിയെ നമ്മുടെ വീട്ടിലേക്കയക്കുന്നു. അയാള്‍ നമ്മുടെ വീട്ടിലെ എല്ലാ കാര്യങ്ങളും തീരുമാനിക്കുകയും ഇനിമുതല്‍ ഈ ഭാഷയും സംസ്‌കാരവുമാണ് നിങ്ങള്‍ പിന്തുടരേണ്ടത് എന്ന് പറയുകയും ചെയ്യുന്നു. ഇതുകൊണ്ടൊന്നും തീര്‍ന്നില്ല , നമ്മുടെ വീട്ടിലെ സ്ത്രീക്കൊപ്പം, ക്യാമ്പുകളിലാക്കപ്പെട്ടവരുടെ ഭാര്യയ്‌ക്കൊപ്പം ഒരേ കിടക്കയില്‍ ഈ സര്‍ക്കാര്‍ ചാരന്‍ ഉറങ്ങുകയും ചെയ്യുന്നു. എന്താകും നമ്മുടെ അവസ്ഥ? ആലോചിക്കാന്‍ പോലുമാവുന്നില്ല അല്ലേ? എന്നാല്‍, കുറേക്കാലമായി ചൈനയില്‍ ഉയിഗുര്‍ വംശജരുടെ അവസ്ഥ അതാണ്.
2017 -ന്റെ അവസാനം മുതല്‍, ചൈനയിലെ മുസ്ലീങ്ങളുടെ - പ്രത്യേകിച്ചുംഉയിഗുര്‍ വംശജരുടെ ലെ കുടുംബങ്ങളിലേക്ക് ഉദ്യോഗസ്ഥരെത്തുകയും അവരെ ചൈനീസ് സംസ്‌കാരം പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. 'ജോഡിയാക്കി കുടുംബമാക്കുക' എന്നത് ചൈനീസ് സര്‍ക്കാര്‍ ഉയിഗുറുകള്‍ക്ക് നേരെ നടപ്പിലാക്കുന്ന അനേകം നയങ്ങളിലൊന്നായിരുന്നു. 2017 ഏപ്രില്‍ മുതല്‍ തന്നെ ഇങ്ങനെ വ്യത്യസ്തമായ മതാചാരങ്ങളെ ഉള്‍ക്കൊള്ളുന്നവരെയും മറ്റ് രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവരെയും ഉള്‍ക്കൊള്ളുന്ന 1.5 ദശലക്ഷം ഉയിഗുര്‍ വംശജരെയും മറ്റ് മുസ്‌ലിം ന്യൂനപക്ഷങ്ങളെയും പാര്‍പ്പിക്കുന്നതിനായി ക്യാമ്പുകള്‍ പണിയുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയിരുന്നു.
ഇങ്ങനെ പുരുഷന്മാര്‍ തടങ്കലിലായിരിക്കുന്ന പല വീടുകളിലും 'റിലേറ്റീവ്' (ബന്ധു) എന്ന പേര് നല്‍കിയിരിക്കുന്ന ഒരു സര്‍ക്കാര്‍ പ്രതിനിധി എത്തുകയും ഈ ബന്ധു വീട്ടിലെ കാര്യങ്ങളില്‍ വീട്ടിലെ അംഗത്തെപ്പോലെ ഇടപെടുകയും ചെയ്യുന്നു. ഈരണ്ടു മാസത്തില്‍ ഓരോ വീട്ടിലും ആറ് ദിവസമെങ്കിലും ഇവര്‍ താമസിക്കുന്നു. ചൈനയുടെ പൊലീസ് സ്റ്റേറ്റായ സിന്‍ജിയാങ്ങില്‍ അതിക്രൂരമായ പീഡനങ്ങള്‍ക്കാണു ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട സ്ത്രീ തടവുകാര്‍ വിധേയരാകുന്നത് എന്ന റിപ്പോര്‍ട്ടുകള്‍ പുറം ലോകത്തെത്താന്‍ തുടങ്ങിയിട്ട് അധിക നാളുകള്‍ ആയിട്ടില്ല. . സിന്‍ജിയാങ് പ്രവിശ്യയില്‍ മാത്രം കുട്ടികള്‍ ഉള്‍പ്പെടെ 20 ലക്ഷത്തോളം ആളുകളെയാണു തടങ്കല്‍ പാളയത്തില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭയം മൂലം ഇവരുടെ ബന്ധുക്കള്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ തയാറാകുന്നില്ല. ഉയിഗുറുകള്‍ക്കു പുറമെ വിഗേറുകള്‍, ടര്‍കിക്ക് ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിനു പേരെ ചൈന 'കോണ്‍സന്‍ട്രേഷന്‍ ക്യാംപു'കളില്‍ അടച്ചിരിക്കുകയാണ്. ന്യൂനപക്ഷ തടവുകാരെ കുടുംബത്തില്‍നിന്ന് അകറ്റി കടുത്ത നിയന്ത്രണങ്ങളോടെ തടവില്‍ പാര്‍പ്പിച്ചിട്ടുള്ളത്. ആരെങ്കിലും അന്വേഷിച്ചാല്‍ മാതാപിതാക്കള്‍ സര്‍ക്കാര്‍ പരിശീലന കേന്ദ്രത്തിലാണെന്നാണു പറയണമെന്നാണു ഇവരുടെ മക്കള്‍ക്ക് അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ചൈനയിലെ തടങ്കല്‍ പാളയങ്ങളില്‍ കഴിയുന്ന ന്യൂനപക്ഷ തടവുകാരുടെ എണ്ണത്തെ കുറിച്ചു നിലവില്‍ കൃത്യമായ കണക്കുകളില്ല.
ഉയിഗുര്‍ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ഭൂരിപക്ഷ വിഭാഗമായ ഹാന്‍ വംശജര്‍ക്ക് അധികൃതര്‍ ഒത്താശ ചെയ്തു കൊടുക്കുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ട്. ഭര്‍ത്താവ് തടവറയിലായ മുസ്ലിം സ്ത്രീകളെ അന്യപുരുഷന്‍മാര്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ നിര്‍ബന്ധിക്കുന്നതായും, പരിശോധനയ്‌ക്കെന്ന പേരില്‍ ഉയിഗുര്‍ വംശജരുടെ വീടുകളില്‍ എത്തുന്ന ഉദ്യോഗസ്ഥര്‍ ദിവസങ്ങളോളം അവിടെ അന്തിയുറങ്ങുന്നതായും പറയപ്പെടുന്നു. തടവുകാരില്‍ വൈദ്യശാസ്ത്ര പരീക്ഷണം നടത്തുന്നതും കൂട്ടബലാത്സംഗത്തിനിരയാക്കുന്നതും പതിവാണെന്നു മനുഷ്യാവകാശ പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും പറയുന്നു.
ചൈനയുടെ ഏറ്റവും വലിയ മേഖലയാണ് 16 ലക്ഷം ചതുരശ്ര കിലാമീറ്ററില്‍ പരന്നുകിടക്കുന്ന സിന്‍ജിയാങ്. ചൈനയുടെ കല്‍ക്കരി, എണ്ണ, പ്രകൃതി വാതകം എന്നിവയുടെ നിക്ഷേപത്തിന്റെ വലിയൊരു ഭാഗവും അവിടെയാണ്. മധ്യേഷ്യയിലേക്കുള്ള ചൈനയുടെ കവാടം എന്ന പ്രാധാന്യവുമുണ്ട്.
ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി പദ്ധതിയിലും സിന്‍ജിയാങ് നിര്‍ണായക പങ്കുവഹിക്കുന്നു. അറബിക്കടല്‍ തീരത്തെ പാക്ക് തുറമുഖമായ ഗ്വാദറില്‍നിന്നു തുടങ്ങുന്ന ഇടനാഴി അവസാനിക്കുന്നതു സിന്‍ജിയാങ്ങിലെ കാഷ്ഗറിലാണ്. ഈ പദ്ധതി പൂര്‍ത്തിയാകുന്നതോടെ അറബിക്കടലിലേക്കുള്ള വഴിയും ചൈനയ്ക്കു തുറന്നുകിട്ടും.
കമ്യൂണിസ്റ്റുകള്‍ 1949ല്‍ ചൈനയില്‍ ഭരണം പിടിച്ചടയ്ക്കുന്നതിനുമുന്‍പുള്ള കാലഘട്ടത്തില്‍ രണ്ടു തവണ സിന്‍ജിയാങ്ങ് വേറിട്ടുപോകാന്‍ ശ്രമിക്കുകയുണ്ടായി. കിഴക്കന്‍ തുര്‍ക്കിസ്ഥാന്‍ റിപ്പബ്‌ളിക്ക് എന്ന പേരില്‍ സ്വതന്ത്ര്യ രാജ്യം പ്രഖ്യാപിക്കപ്പെട്ടു. പക്ഷേ, അത് അധികമൊന്നും നീണ്ടുനിന്നില്ല.
വിഘടനവാദം ഇപ്പോഴും സിന്‍ജിയാങ്ങില്‍ ഉണ്ടെന്നാണ് ബെയ്ജിങ്ങിലെ ഗവണ്‍മെന്റ് കരുതുന്നത്. അതിന്റെ ഭാഗമായി ഉയിഗറുകള്‍ ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും സംശയിക്കുന്നു. തലസ്ഥാനമായ ഉറുംഖി ഉള്‍പ്പെടെ പല സ്ഥലങ്ങളിലും കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ ഉണ്ടായ അക്രമങ്ങളും ചോരച്ചൊരിച്ചിലും ഇതിനുദാഹരണമായി അവര്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.
ഉയിഗറുകള്‍ മൊത്തത്തില്‍തന്നെ ഭരണകൂടത്തിന്റെ നോട്ടപ്പുള്ളികളായത് ആ പശ്ചാത്തലത്തിലാണ്. തടങ്കല്‍ കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കപ്പെടുകയും കര്‍ശനമായ നിരീക്ഷണത്തിനും നിയന്ത്രണങ്ങള്‍ക്കും അവര്‍ വിധേയരാകാന്‍ തുടങ്ങുകയും ചെയ്തു. മനുഷ്യാവകാശ ധ്വംസനങ്ങള്‍ പതിവായി.
സ്വന്തം പാരമ്പര്യവും സംസ്‌ക്കാരവും മതവിശ്വാസവും തള്ളിപ്പറയുക, ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അപദാനങ്ങള്‍ വര്‍ണിക്കുക, പാര്‍ട്ടിയുടെ തലവനും രാജ്യത്തിന്റെ പ്രസിഡന്റുമായ ഷി ചിന്‍പിങ്ങിന്റെ മഹത്വം പാടിപ്പുകഴ്ത്തുക എന്നിവയാണത്രേ പുനര്‍വിദ്യാഭാസം എന്ന പേരില്‍ തടങ്കല്‍ കേന്ദ്രങ്ങളില്‍ നടക്കുന്നത്. നിശ്ചിത സമയത്തിനകം വേണ്ടത്ര പുരോഗതി കൈവരിക്കാത്തവര്‍ക്കു കഠിന ശിക്ഷ അനുഭവിക്കേണ്ടിവരുന്നുവെന്നും വിവിധ സ്രോതസ്സുകളിലൂടെ പുറത്തുവരുന്ന വിവരങ്ങള്‍ വെളിപ്പെടുത്തുന്നു.
വിദേശത്തു പ്രവര്‍ത്തിക്കുന്ന രണ്ട് ഉയിഗര്‍ സംഘടനകള്‍ ചൈനയ്‌ക്കെതിരായ പരാതിയുമായി രാജ്യാന്തര ക്രിമിനല്‍ കോടതിയെ (ഐസിസി) സമീപിച്ചതാണ് ഇതോടനുബന്ധിച്ചുണ്ടായ മറ്റൊരു സംഭവവികാസം. സിന്‍ജിയാങ്ങില്‍ നടന്നുവരുന്നത് വംശഹത്യയും യുദ്ധക്കുറ്റങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പാതകങ്ങളുമാണെന്ന് അവര്‍ ആരോപിക്കുന്നു.
പക്ഷേ, ഐസിസിയില്‍ ചൈന അംഗമല്ല. അതിനാല്‍ ഐസിസിയുടെ തീരുമാനം ചൈനയുടെ മേല്‍ നടപ്പാക്കാനാവില്ല. എങ്കിലും, സിന്‍ജിയാങ്ങിലെ ഉയിഗര്‍ പ്രശ്‌നം വീണ്ടും ലോകശ്രദ്ധ ആകര്‍ഷിക്കാന്‍
എന്തായാലും ഉയിഗുറുകള്‍ കാലങ്ങളായി ചൈനയില്‍ നേരിടുന്ന അടിച്ചമര്‍ത്തലുകളും അവര്‍ക്ക് നേരിടേണ്ടി വരുന്ന മനുഷ്യാവകാശ ലംഘനങ്ങളും ലോകത്തിന്റെയാകെ ശ്രദ്ധ പതിയേണ്ട ഒന്നാണെന്നതില്‍ സംശയമില്ല. അതിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു തന്നെയേ മതിയാവൂ.
"
https://www.facebook.com/Malayalivartha
























