സ്മാര്‍ട്ട് ഫോൺ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത; ഇന്ത്യയില്‍ സ്മാര്‍ട്ട് ഫോണുകളുടെ വില ഉടന്‍ കുത്തനെ ഇടിയുമെന്ന് റിപ്പോര്‍ട്ട്

സ്മാര്‍ട്ട് ഫോൺ ഉപഭോക്താക്കളെ തേടി സന്തോഷ വാർത്ത. ഇന്ത്യയില്‍ സ്മാര്‍ട്ട് ഫോണുകളുടെ വില ഉടന്‍ കുത്തനെ ഇടിയുമെന്ന് പുതിയ റിപ്പോര്‍ട്ട്. ജിയോയും ടെക്നോളജി ഭീമനായ ഗൂഗിളും കൈകോര്‍ത്തതോടെയാണ് സ്മാര്‍ട് ഫോണ്‍ വിപണിയില്‍ പുത്തൻ മാറ്റങ്ങള്‍ക്ക് വഴി തുറക്കുന്നത് .
ഗൂഗിള്‍ അടുത്തിടെ 33,000 കോടി രൂപയുടെ നിക്ഷേപം റിലയന്‍സ് ജിയോയില്‍ നടത്തിയിരുന്നു. ഇതിലൂടെ ഇരു കമ്ബനികളും ഒത്തുചേര്‍ന്ന് പുതിയ ആന്‍ഡ്രോയിഡ് കേന്ദ്രീകൃത ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറക്കാൻ തയാറെടുക്കുകയാണ്. ഇതുപയോഗിച്ച് വില കുറഞ്ഞ സ്മാര്‍ട് ഫോണുകള്‍ നിര്‍മിക്കാനാണ് തീരുമാനം. ഇതോടുകൂടി ഇടഞ്ഞുനിൽക്കുന്ന ചൈനീസ് കമ്ബനികളുടെ ഇന്ത്യന്‍ വിപണിയിലെ കുത്തക അവസാനിപ്പിക്കുകയാണ് ഇരു കമ്ബനികളുടെയും ലക്ഷ്യം. പതിനായിരം രൂപയ്ക്ക് താഴെ മികവാര്‍ന്ന സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha
























