ഓസ്‌ട്രേലിയ പുതിയ വാര്‍ത്താവിനിമയ ഉപഗ്രഹം വിക്ഷേപിച്ചു, സ്‌കൈ മസ്റ്റര്‍ എന്ന ഉപഗ്രഹമാണ് വിക്ഷേപിച്ചത്

അതിവേഗ ഇന്റര്‍നെറ്റ് ഉള്‍പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഓസ്‌ട്രേലിയ പുതിയ ഉപഗ്രഹം വിക്ഷേപിച്ചു. സ്‌കൈ മസ്റ്റര്‍ എന്ന ഉപഗ്രഹമാണ് ഫ്രഞ്ച് ഗയാനയില്‍ നിന്നും ഓസ്‌ട്രേലിയ വിക്ഷേപിച്ചത്. രണ്ടു സീരീസുകളാണ് ഉപഗ്രഹത്തിനുള്ളത്. ഇതില്‍ ഒന്നിന്റെ വിക്ഷേപണമാണ് രാജ്യം വിജയകരമായി പൂര്‍ത്തീകരിച്ചിരിക്കുന്നത്. നാഷണല്‍ ബ്രോഡ്കാസ്റ്റിംഗ് നെറ്റവര്‍ക്കിംഗ് എന്ന സംവിധാനത്തിന്റെ ഭാഗമായാകും സ്‌കൈ മസ്റ്റര്‍ പ്രവര്‍ത്തിക്കുക. രണ്ടു ലക്ഷത്തോളം വരുന്ന ഉള്‍ഗ്രാമ വാസികള്‍ക്കു പ്രയോജനം ലഭിക്കുന്നതിനായാണ് പുതിയ ഉപഗ്രഹം ഓസ്‌ട്രേലിയ വിക്ഷേപിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിപ്പമേറിയ വാര്‍ത്താവിനിമയ ഉപഗ്രഹമാണ് സ്‌കൈ മസ്റ്റര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha